

മുംബൈ ഇന്ത്യൻസിനെതിരെ 200 റൺസിന്റെ ഭേദപ്പെട്ട ടോട്ടലുമായി പഞ്ചാബ് കിങ്‌സ്. ഓപ്പണർമാരുടെയും വാലറ്റത്തിന്റെയും മികവിലാണ് പഞ്ചാബ് റൺസുയർത്തിയത്.
പ്രഭ്സിമ്രാൻ സിങ് 32 പന്തിൽ നാല് സിക്‌സറും ആറ് ഫോറുകളും അടക്കം 57 റൺസ് നേടി. 17 പന്തിൽ 38 റൺസ് നേടി അസ്മത്തുള്ള ഒമാർസായിയും 17 പന്തിൽ 22 റൺസ് നേടി പ്രിയാൻഷ് ആര്യയും മികവ് തെളിയിച്ചു.
എട്ട് പന്തിൽ 15 റൺസുമായി സേവിയർ ബെർട്ട്ലെറ്റ് , 8 പന്തിൽ 15 റൺസുമായി മലയാളി താരം വിഷ്ണു വിനോദും തിളങ്ങി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകൻ ജസ്പ്രീത് ബുംറ പഞ്ചാബ് കിങ്‌സിനെ ബാറ്റിംഗിന് അയച്ചു. ഹാർദിക്, സൂര്യ എന്നിവർക്ക് പുറമെ അഫ്ഗാൻ സ്പിന്നർ അള്ളാ ഗസൻഫറും ഇന്നത്തെ ടീമിലില്ല.
ഇവർക്ക് പകരം ഷെറെഫെയ്ൻ റുഥർഫോർഡ്, ഷാർദുൽ താക്കൂർ, രഘു ശർമ്മ എന്നിവരെ മുംബൈ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.
മുൻ നായകൻ രോഹിത് ശർമ്മ ഇംപാക്ട് സബ് ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് നിരയിലും മാറ്റങ്ങളുണ്ട്. മാർക്കസ് സ്റ്റോയിനിസിന് പകരം അസ്മത്തുള്ള ഒമർസായിയും ബെൻ ഡ്വാർഷൂയിസിന് പകരം സേവ്യർ ബാർട്ട്ലെറ്റും ടീമിലെത്തി. ഹർപ്രീത് ബ്രാറും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
മുംബൈക്ക് വേണ്ടി ശാർദൂൽ താക്കൂർ നാല് വിക്കറ്റ് നേടി. ദീപക് ചഹാർ രണ്ട് വിക്കറ്റും നേടി.
content highlights:ipl-2026-pbks-vs-mi-punjab-kings-score-200-runs