

യുഡിഎഫിന്റെ ചരിത്ര വിജയം പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര വലിയ വിജയം വിസമയകരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ സൈനുല്‍ ആബിദീന്‍. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടേത് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പോലും ഒരു വേള കാലിടറുന്ന അവസ്ഥ വന്നെങ്കില്‍ കേരളം എത്രത്തോളം പത്തുവര്‍ഷത്തെ ഇടതുഭരണത്തെ വെറുത്തു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷക്കൊത്ത് ഉയരുന്ന സര്‍ക്കാരാകും യുഡിഎഫ് നേതൃത്വത്തില്‍ വരിക. യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന വനിതകള്‍ക്കും വൃദ്ധന്മാര്‍ക്കും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്ന വളര്‍ന്നുവരുന്ന തലമുറക്ക് തൊഴില്‍രംഗത്തും വിദ്യഭ്യാസ രംഗത്തും വലിയ അവസരങ്ങള്‍ തുറക്കുന്ന സര്‍ക്കാര്‍. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ വികസനത്തിന്റെയും പുരോഗതിയുടെയും മുന്നേറ്റമെത്തിക്കുന്ന സര്‍ക്കാര്‍. മുസ്‌ലിം ലീഗ് പാര്‍ട്ടിയും ആ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ആ നല്ല നാളുകള്‍ക്കായി പ്രവാസ ലോകവും കാത്തിരിക്കുകയാണെന്നും സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: K Sainul Abideen Safari criticized the Left government in Kerala, referring to remarks about Pinarayi Vijayan as an indication of public dissatisfaction. He suggested it reflects how the administration is perceived