ജാമി ഓവർട്ടണിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ ടീമിലെത്തിച്ച് CSK

24 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്മാനും വലംകൈയ്യൻ പേസറുമാണ് ഫോറസ്റ്റർ.

ജാമി ഓവർട്ടണിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ ടീമിലെത്തിച്ച് CSK
dot image

പരിക്കേറ്റ ജാമി ഓവർട്ടണിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. 24 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്മാനും വലംകൈയ്യൻ പേസറുമാണ് ഫോറസ്റ്റർ.

10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളും 136 റൺസും നേടിയ താരമായിരുന്നു ജാമി. വലതു തുടയ്ക്കേറ്റ പരിക്കിനെത്തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി.

ഫോറസ്റ്റർ 2026 മാർച്ചിൽ ന്യൂസിലൻഡിനെതിരെ അരങ്ങേറ്റം കുറിച്ചിരുന്നു. 5 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 83 റൺസ് നേടിയിട്ടുണ്ട്.


ലിസ്റ്റ് എ ക്രിക്കറ്റിൽ 45 ന് മുകളിൽ ശരാശരിയിലും 1,000 ൽ അധികം ഫസ്റ്റ് ക്ലാസ് റൺസ് നേടിയിട്ടുണ്ട്.

നാളെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ മത്സരം. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുളള ചെന്നൈയ്ക്ക് ഈ മത്സരം ജയിക്കൽ നിർണായകമാണ്.

content highlights: Chennai Super Kings replace injured Overton with Forrester

dot image
To advertise here,contact us
dot image