ഫെമ ചട്ട പ്രകാരം ഇന്ത്യന്‍ കമ്പനി പദവി നേടാന്‍ സ്വിഗ്ഗി; നടപടികള്‍ ആരംഭിച്ചു

വിദേശനാണയ നിയമങ്ങള്‍ പ്രകാരമാണ് സ്വിഗ്ഗി ഇന്ത്യയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനി (IOCC) എന്ന പദവി നേടുന്നത്. നിക്ഷേപകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കമ്പനി വിശദീകരണം നല്‍കിയിരിക്കുന്നത്

ഫെമ ചട്ട പ്രകാരം ഇന്ത്യന്‍ കമ്പനി പദവി നേടാന്‍ സ്വിഗ്ഗി; നടപടികള്‍ ആരംഭിച്ചു
dot image

ഫെമ ചട്ട പ്രകാരം ഇന്ത്യന്‍ കമ്പനിയെന്ന പദവി നേടുന്നതിനായി നടപടികള്‍ ആരംഭിച്ച് സ്വിഗ്ഗി. കമ്പനി ബോര്‍ഡ് ഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്പനി ബുധനാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

വിദേശനാണയ നിയമങ്ങള്‍ പ്രകാരമാണ് സ്വിഗ്ഗി ഇന്ത്യയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനി (IOCC) എന്ന പദവി നേടുന്നത്. നിക്ഷേപകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കമ്പനി വിശദീകരണം നല്‍കിയിരിക്കുന്നത്. ബോര്‍ഡ് നാമനിര്‍ദേശ ഘടനയില്‍ നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതികള്‍, IOCC പദവി നേടാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്ന് കമ്പനി വ്യക്തമാക്കി.

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, അതിന്റെ ക്വിക്ക് കൊമേഴ്‌സ് ബ്രാന്‍ഡായ ഇന്‍സ്റ്റമാര്‍ട്ടിനെയും ചേര്‍ത്തു കൊണ്ടാണ് ഇന്ത്യന്‍ ഉടമസ്ഥതയ്ക്ക് അപേക്ഷിക്കുന്നത്.

നിലവിലുള്ള വിദേശനാണയ നിയന്ത്രണ നിയമ (ഫെമ)പ്രകാരം ഒരു കമ്പനിക്ക് IOCC പദവി ലഭിക്കണമെങ്കില്‍ കമ്പനിയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യന്‍ പൗരന്മാരുടെയോ ഇന്ത്യന്‍ സ്ഥാപനങ്ങളുടെയോ കൈകളിലായിരിക്കണം. ഇതില്‍ ബോര്‍ഡിന്റെ ഘടനയും നാമനിര്‍ദേശ സംവിധാനവും ഇന്ത്യന്‍ നിയന്ത്രണം ഉറപ്പാക്കുന്നതായിരിക്കണം.

സ്വിഗ്ഗി നിലവില്‍ വലിയ ഓഹരി പങ്കാളിത്തമോ ബോര്‍ഡ് പ്രതിനിധാനമോ ഉള്ള ഇന്ത്യന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് ഇല്ലാത്തതിനാലാണ് ഈ ഭേദഗതികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, കമ്പനിയിലെ ഏകദേശം 60% ഓഹരികളും വിദേശ നിക്ഷേപകരുടെ കൈകളിലായിരുന്നു.

Content Highlights: Swiggy has proposed changes to its board structure to qualify as an India-Owned and Controlled Company under FEMA rules

dot image
To advertise here,contact us
dot image