ഹോളി അവധി; നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു

ഉത്സവകാലങ്ങളില്‍ വിമാന നിരക്കുകള്‍ അമിതമായി ഉയരുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു

ഹോളി അവധി; നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു
dot image

ഹോളി ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ യാത്ര ചെലവ് യാത്രക്കാര്‍ക്ക് വലിയ ബാധ്യതയാവും.

Boarding flight

ഫെബ്രുവരി 28നോടടുത്ത്, ഹോളിക്ക് മുമ്പുള്ള വാരാന്ത്യത്തില്‍ യാത്ര ചെയ്യുന്നതിനുള്ള പ്രധാന റൂട്ടുകളിലെ വിമാന നിരക്കുകളില്‍ വലിയ തോതില്‍ വര്‍ധന കാണാം. ട്രെയിന്‍ ടിക്കറ്റുകളും വളരെ നേരത്തെ ബുക്കിങ് കഴിഞ്ഞിരിക്കുകയാണ്. ചില ട്രെയിനുകളില്‍ ഇനി യാത്രക്കാരുടെ റിസര്‍വേഷന്‍ പോലും സ്വീകരിക്കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. പല റൂട്ടുകളിലും നിരക്കുകള്‍ മാര്‍ച്ച് അവസാനം കാണിക്കുന്നതിനേക്കാള്‍ 185% വരെ കൂടുതലാണ്. ചില കേസുകളില്‍, ഒരു വശത്തേക്ക് മാത്രമുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 20,000 രൂപ വരെ എത്തിയിരിക്കുകയാണ്.

സാധാരണക്കാരെ സംബന്ധിച്ച് ആഘോളങ്ങളുടെ ഭാഗമായി വീട്ടിലേക്ക് യാത്ര ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടേറിയതാവും. ട്രെയിനുകളെല്ലാം വളരെ നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് വരാണാസിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ സാധാരണയേക്കാള്‍ ഏകദേശം ഇരട്ടിയായി. കഴിഞ്ഞ 10 മുതല്‍ 15 ദിവസങ്ങളിലായി ടിക്കറ്റിനായി കാത്തിരിക്കുന്നവര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നില്ല.

ഉത്സവകാലങ്ങളില്‍ വിമാന നിരക്കുകള്‍ അമിതമായി ഉയരുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് മാര്‍ച്ച് 23-ന് പരിഗണിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉടനടിയുള്ള ആശ്വാസമൊന്നും ലഭിച്ചേക്കില്ല.

ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ നിന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ നഗരങ്ങളിലേക്കുള്ള റൂട്ടുകളിലും ഈ നിരക്ക് വര്‍ധന വ്യക്തമാണ്. മാര്‍ച്ച് 28-ഓടെ, ഹോളി തിരക്ക് കഴിയുന്നതോടെ ഈ റൂട്ടുകളിലെ നിരക്കുകള്‍ കുറവാണ് കാണിക്കുന്നത്.

indigo

സാധാരണയായി ഹോളി പോലുള്ള ഉത്സവങ്ങള്‍ വന്നാല്‍, ഡല്‍ഹി, മുംബൈ, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് വലിയ തോതില്‍ ആളുകള്‍ യാത്ര ചെയ്യും. ചെറുനഗരങ്ങളില്‍ നിന്ന് ജോലി തേടി മെട്രോ നഗരങ്ങളിലേക്ക് എത്തുന്ന ആളുകള്‍ ഉത്സവ സമയത്ത് നാട്ടിലേക്ക് മടങ്ങാറുണ്ട്.

Content Highlights: Air ticket prices across the country have surged sharply, dealing a blow to those planning to return home to celebrate Holi

dot image
To advertise here,contact us
dot image