ലാലേട്ടനോട് കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടമായി, അതിന്റെ എഴുത്തിലാണ് ഇപ്പോൾ: ഷാഹി കബീർ

'പേട്രിയറ്റിന്റെ സെറ്റിൽ വെച്ചാണ് ലാലേട്ടനോട് കഥ പറയുന്നത്. പുള്ളിക്ക് ഐഡിയ ഇഷ്ടമായി'

ലാലേട്ടനോട് കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടമായി, അതിന്റെ എഴുത്തിലാണ് ഇപ്പോൾ: ഷാഹി കബീർ
dot image

ജോസഫ്, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങി നിരവധി പൊലീസ് കഥകളിലൂടെ മലയാളികളെ ത്രസിപ്പിക്കുന്ന സംവിധായകൻ ആണ് ഷാഹി കബീർ. അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് ഉന്മാദം ആണ്. ഇപ്പോഴിതാ ലാലേട്ടനോട് താൻ കഥ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ എഴുത്തിന്റെ തിരക്കിലാണെന്നും മനസുതുറക്കുകയാണ് ഷാഹി കബീർ. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ലാലേട്ടനോട് ഒരു കഥ പറഞ്ഞിരുന്നു. ഞാൻ ഫുൾ കഥയുമായി എവിടെയും പ്രെസെന്റ് ചെയ്യാറില്ല. ഈ കഥയും ഒരു ഐഡിയ മാത്രമേ ഉള്ളൂ. ജോസഫും ഒരു ഐഡിയ പറഞ്ഞതിന് ശേഷം പിന്നെ എഴുതിയതാണ്. പേട്രിയറ്റിന്റെ സെറ്റിൽ വെച്ചാണ് ലാലേട്ടനോട് കഥ പറയുന്നത്. പുള്ളിക്ക് ഐഡിയ ഇഷ്ടമായി. ഞാൻ കുറച്ച് കോംപ്ലിക്കേറ്റഡ് ആയിട്ടാണ് കഥകൾ പറയുന്നത്. അദ്ദേഹം ഇതൊന്ന് എഴുതി തരാമോ എന്ന് ചോദിച്ചു. ഞാൻ ഇപ്പോൾ അത് എഴുതുകയാണ്. അതിൽ ഒരു ടെൻഷനുണ്ട്. കാരണം ലാലേട്ടന് വേണ്ടി എഴുതുമ്പോൾ നമ്മൾ കൊണ്ട് കൊടുക്കുന്ന സാധനം റിജെക്ട് ചെയ്യരുത് എന്ന ആഗ്രഹത്തിൽ നമ്മൾ എഴുതുകയാണ്', ഷാഹി കബീറിന്റെ വാക്കുകൾ.

ജൂലൈ 31 നാണ് ഉന്മാദം പുറത്തിറങ്ങുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

Content Highlights: Filmmaker and writer Shahi Kabir has revealed that he narrated a new story to Mohanlal, who liked the concept. He added that the project is currently in the writing stage, raising expectations among fans for a potential collaboration.

dot image
To advertise here,contact us
dot image