വിദേശത്ത് MBBS; 30 രാജ്യങ്ങളിലെ 97 സർവ്വകലാശാലകളിലേക്ക് അവസരമൊരുക്കി ഹാർവെസ്റ്റ്

റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും ചേർന്ന് NEET പരീക്ഷ ജയിച്ചവർക്ക് ആദരവും വിദേശ MBBS പഠനത്തെ കുറിച്ചുള്ള എക്സ്പോയും സംഘടിപ്പിക്കുന്നു

വിദേശത്ത് MBBS; 30 രാജ്യങ്ങളിലെ 97 സർവ്വകലാശാലകളിലേക്ക് അവസരമൊരുക്കി ഹാർവെസ്റ്റ്
dot image

സ്വന്തം പേരിനൊപ്പം 'ഡോക്ടർ' എന്ന് ചേർക്കുക എന്നത് പല വിദ്യാർത്ഥികളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ ശരിയായ ദിശാബോധമില്ലായ്മയും അവസരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും ഈ സ്വപ്നങ്ങൾക്ക് തടസ്സമാകാറുണ്ട്. മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ എംബിബിസ് വിദ്യാഭ്യാസത്തെ പരിചയപ്പെടാൻ അവസരം ഒരുക്കുകയാണ് റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും.

ഓഗസ്റ്റ് 7 മുതൽ 13 വരെ കേരളത്തിലെ വിവിധ ഇടങ്ങളിലായാണ് റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും ചേർന്ന് എക്സ്പോ നടത്തുന്നത്. ഈ വർഷം NEET പരീക്ഷ പാസ്സായ മിടുക്കരായ വിദ്യാർത്ഥികളെ ആദരിക്കുന്നു എന്നതാണ് പരിപാടിയിലെ പ്രധാന ആകർഷണം. ഒപ്പം വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തെ കുറിച്ച് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വ്യക്തമായ ഒരു ധാരണ കൂടി ലഭിക്കും.

21 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസിന്റെ സേവനം കേവലം ഒരു അഡ്‌മിഷനിൽ മാത്രം അവസാനിക്കുന്നതല്ല. ഒരു വിദ്യാർത്ഥി മെഡിക്കൽ പഠനം ആരംഭിക്കുന്നത് മുതൽ പഠനം പൂർത്തിയാക്കി സ്വന്തം കരിയറിൽ സ്ഥിരത നേടുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. മെഡിക്കൽ ലൈസൻസിംഗ് പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശം, ക്ലിനിക്കൽ പരിശീലനം, പോസ്റ്റ് ഗ്രാജ്വേഷൻ (PG), സൂപ്പർ സ്‌പെഷ്യാലിറ്റി പഠനാവസരങ്ങൾ, വ്യക്തിഗത കരിയർ കൗൺസിലിംഗ് തുടങ്ങി വിദ്യാർത്ഥികളുടെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസിന്റെ സേവനം ലഭ്യമാണ്.

30ൽ അധികം രാജ്യങ്ങളിലെ 97 ഓളം പ്രമുഖ മെഡിക്കൽ സർവകലാശാലകളുമായി സഹകരിച്ചാണ് ഹാർവെസ്റ്റ് MBBS പ്രവേശനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നത്. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അയർലണ്ട്, നെതർലാൻഡ്‌സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, പോളണ്ട്, ലാത്വിയ, ലിത്വാനിയ, റൊമാനിയ, ബൾഗേറിയ, ഓസ്ട്രിയ, അർമേനിയ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, മൊൾഡോവ, ഉസ്ബെക്കിസ്ഥാൻ തുടങ്ങി ലോകത്തിലെ ഏറ്റവും പ്രമുഖ രാജ്യങ്ങളിലെ ടോപ്പ് പബ്ലിക് സർവ്വകലാശാലകളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസമാണ് ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസിലൂടെ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടി വി, ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Reporter TV and Harvest Abroad Studies host a NEET felicitation and foreign medical education expo across seven locations in Kerala.

dot image
To advertise here,contact us
dot image