സ്കോളർഷിപ്പോടെ വിദേശത്ത് MBBS പഠിക്കാം

വിദ്യാർത്ഥികൾക്ക് പഠനചെലവ് ലഘൂകരിക്കുന്നതിനായി സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള വൻ സാമ്പത്തിക ആനുകൂല്യങ്ങളിമായി വിദേശ മെഡിക്കൽ സർവകലാശാലകൾ

സ്കോളർഷിപ്പോടെ വിദേശത്ത് MBBS പഠിക്കാം
dot image

ഒരു ഡോക്ടറാകുക എന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആഗ്രഹമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാൻ NEET പരീക്ഷയിലെ വിജയം അനിവാര്യമാണ്. എന്നാൽ പ്രവേശനം ലഭിച്ചാലും വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ഭാരിച്ച സാമ്പത്തിക ബാധ്യത വരുമോ എന്ന ആശങ്ക പല രക്ഷിതാക്കൾക്കുമുണ്ട്. ഈ ആശങ്കകൾ പരിഹരിക്കാനും കൃത്യമായ മാർഗ്ഗനിർദ്ദേശം നല്കാനുമായി റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും ചേർന്ന് ഒരു വിദേശ എംബിബിഎസ് എക്സ്പോ സംഘടിപ്പിക്കുകയാണ്.

ഇന്ന് നിരവധി വിദേശ രാജ്യങ്ങളിലെ സർവകാലശാലകൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനചെലവ് ലഘൂകരിക്കുന്നതിനായി സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള വൻ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. എന്നാൽ കൃത്യമായ അറിവും മാർഗനിർദ്ദേശവും ലഭിക്കാത്തതിനാൽ ഇത്തരം ആനുകൂല്യങ്ങളെ കുറിച്ച് പലരും അറിയാതെ പോകുന്നു.

ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ മെഡിക്കൽ പഠനത്തിനായി നൽകുന്ന Scholarships, ഫീസ് ഇളവുകൾ, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും ചേർന്ന് നടത്തുന്ന എക്സ്പോയിൽ നിന്ന് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ലഭ്യമാകും. കൂടാതെ അന്താരാഷ്ട്ര സർവകലാശാലകളുടെ പ്രതിനിധികൾ, മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ദ്ധർ, കരിയർ കൗൺസിലർമാർ എന്നിവർ നേരിട്ടെത്തി സ്കോളർഷിപ്പുകൾക്ക് എങ്ങനെ അപേക്ഷിക്കാം, അർഹത എന്തൊക്കെയാണ് തുടങ്ങിയ സംശയങ്ങൾക്ക് വ്യക്തമായ മറുപടിയും നൽകുന്നു.

Harvest Abroad Studies നിലവിൽ 30ൽ അധികം രാജ്യങ്ങളിലെ 97 പ്രമുഖ മെഡിക്കൽ സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 21 വർഷ കാലയളവിൽ 10,000 ഓളം വിദ്യാർത്ഥികൾ ഹാർവെസ്റ്റിന്റെ സഹായത്തോടെ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി മികച്ച ആരോഗ്യ വിദഗ്ധരായി മാറിക്കഴിഞ്ഞു.

ലോകോത്തര നിലവാരമുള്ള രാജ്യങ്ങളിലെ ടോപ്പ് പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ കുറഞ്ഞ ചെലവിലും സ്കോളർഷിപ്പ് പിന്തുണയോടെയും പഠിക്കാനുള്ള അവസരങ്ങളാണ് ഹാർവെസ്റ്റിലൂടെ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. വെറും എംബിബിഎസ് അഡ്മിഷൻ മാത്രമല്ല ഹാർവെസ്റ്റ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. മെഡിക്കൽ പഠനം ആരംഭിച്ച് ബിരുദം പൂർത്തിയാക്കുന്നതുവരെയും, ലൈസൻസിംഗ് പരീക്ഷകൾ, ക്ലിനിക്കൽ പരിശീലനം, PG, Super Speciality പഠനം എന്നിവയിലുടനീളവും കൃത്യമായ പിന്തുണ ഉറപ്പാക്കാൻ ഹാർവെസ്റ്റ് വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടിവി, ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Reporter TV and Harvest Abroad Studies host a NEET felicitation and foreign medical education expo across seven locations in Kerala.

dot image
To advertise here,contact us
dot image