വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; രാജ മുത്തുപാണ്ടിക്ക് വെള്ളി തിളക്കം

ഫൈനലിൽ ആകെ 286 കിലോഗ്രാം ഭാരമാണ് രാജ മുത്തുപാണ്ടി ഉയർത്തിയത്

വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; രാജ മുത്തുപാണ്ടിക്ക് വെള്ളി തിളക്കം
dot image

2026 കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഭാരോദ്വഹന വേദിയിൽ ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടി വെള്ളി മെഡൽ സ്വന്തമാക്കി.

ഫൈനലിൽ ആകെ 286 കിലോഗ്രാം ഭാരമാണ് രാജ മുത്തുപാണ്ടി ഉയർത്തിയത്. ഇതിൽ സ്നാച്ച് വിഭാഗത്തിൽ 126 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉയർത്തി. ഈ വിഭാഗത്തിൽ 299 കിലോഗ്രാം എന്ന പുതിയ ഗെയിംസ് റെക്കോർഡുമായി മലേഷ്യയുടെ അസ്‌നിൽ ബിദിൻ സ്വർണം നേടിയപ്പോൾ 282 കിലോ ഉയർത്തിയ പാപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരു വെങ്കലം സ്വന്തമാക്കി.

ഗെയിംസിൽ ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാലായി. ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.


നേരത്തെ ഭാരോദ്വഹന വേദിയിൽ ഇന്ത്യയ്ക്കായി വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു സ്വർണവും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ചാനംബം ഋഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു.

Content highlight: raja muthupandi wins silver medal in weightlifting for india

dot image
To advertise here,contact us
dot image