

കവിൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു എടവൻ ഒരുക്കുന്ന സിനിമയാണ് ഹായ്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മാസ്റ്റർ, ലിയോ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് വരികൾ എഴുതി വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഹായ്. ചിത്രം ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. സിനിമയെക്കുറിച്ച് ഇപ്പോൾ മനസുതുറക്കുകയാണ് വിഷ്ണു.
'ഹായ് ഒരു സമ്പൂർണ്ണ കുടുംബ ചിത്രമാണ്. യാരടി നീ മോഹിനി, സന്തോഷ് സുബ്രഹ്മണ്യം, സംതിംഗ് സംതിംഗ് തുടങ്ങിയ ചിത്രങ്ങളുടെ അതേ ഫീൽ-ഗുഡ് സ്‌പേസിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് ഒരു സമ്മർദ്ദവുമില്ലാതെ ഒരുമിച്ച് കാണാൻ കഴിയുന്ന തരത്തിലുള്ള സിനിമായാകും ഹായ്. ശക്തമായ ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്. കവിൻ, നയൻതാര എന്നിവർക്ക് പുറമേ, പ്രകാശ് രാജ്, സത്യൻ തുടങ്ങിയ അഭിനേതാക്കളും സിനിമയിലുണ്ട്', വിഷ്ണുവിന്റെ വാക്കുകൾ.
Question: What can audiences expect from #HI?
— Movie Tamil (@_MovieTamil) July 26, 2026
Dir #VishnuEdavan:#HIMoive is a complete family entertainer. It's in the same feel-good space as films like Yaaradi Nee Mohini, Santhosh Subramaniam, and Something Something—the kind of movie families can watch together without any… pic.twitter.com/VAnHCMluwc
ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജെൻ മാർട്ടിനാണ്. ഛായാഗ്രാഹകൻ രാജേഷ് ശുക്ല, എഡിറ്റർ ഫിലോമിൻ രാജ്, കലാസംവിധായകൻ ശേഖർ ബി എന്നിവർ ഉൾപ്പെടുന്നു. നയൻതാര, ഉമേഷ് കുമാർ ബൻസാൽ, എസ് എസ് ലളിത് കുമാർ, വിഘ്നേഷ് ശിവൻ, വിനോദ് സിജെ, അക്ഷയ് കെജ്രിവാൾ, കെ.എസ്. മയിൽവാഗണൻ എന്നിവർ ചേർന്നാണ് ഹായ് നിർമിച്ചിരിക്കുന്നത്. സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന് ഒപ്പമാണ് സിനിമ ക്ലാഷിനെത്തുന്നത്.
Content Highlights: The director has described the upcoming Kavin–Nayanthara starrer as a feel-good entertainer reminiscent of Yaaradi Nee Mohini and Santhosh Subramaniam. The film is expected to blend family emotions, romance, and light-hearted moments, creating high expectations among fans.