

ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചടത്തോളം മ്യൂച്വല്‍ ഫണ്ടുകളിലൂടെ എസ്‌ഐപി ചെയ്ത് സമ്പാദ്യം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. കാരണം, ഇതിലൂടെ പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ പഠനം നടത്തേണ്ട ആവശ്യമില്ല. വിപണിയുടെ സമയനിഷ്ഠമായ മൂല്യം കണക്കിലെടുത്ത് മാസാമാസം ഒരു നിശ്ചിത തുക നിക്ഷേപിച്ചാല്‍ മാത്രം മതി.

എന്നാല്‍ 2025 അവസാനത്തോടെ നിക്ഷേപകരുടെ ഈ മനോഭാവത്തില്‍ കാതലായ മാറ്റമാണ് കാണാന്‍ കഴിയുന്നത്. ആഗോള വിപണികളിലുണ്ടാകുന്ന ഓരോ വാര്‍ത്തകളും അസ്ഥിരതയും തന്നെയാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി, പല രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലാഭത്തേയും മറ്റും ബാധിച്ചു. മ്യൂച്ചല്‍ ഫണ്ടുകളില്‍ എസ്‌ഐപി മാത്രം തുടരുന്നതില്‍ കാര്യമില്ല എന്ന യാഥാര്‍ഥ്യമാണ് നിക്ഷേപകര്‍ ഇതിലൂടെ മനസിലാക്കുന്നത്.
ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപികള്‍ മോശമാണെന്ന അര്‍ത്ഥമല്ല മറിച്ച് ഇവിടെ സമ്പത്ത് സൃഷ്ടിക്കാന്‍ 10-15 വര്‍ഷം കാലാവധി ആയേക്കാം എന്നതും നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഫണ്ടും ലാഭത്തെ ബാധിക്കാനിടയുണ്ട് എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ദീര്‍ഘ കാലത്തിലേക്ക് എസ്‌ഐപി പോര്‍ട്ട്‌ഫോളിയോ ആണെങ്കില്‌പോലും, മികച്ച ലാഭം മാത്രം ലഭിച്ചിട്ടുള്ള നിക്ഷേപകര്‍ വിപണിയുടെ ഒരു ചെറിയ തിരുത്തലില്‍ പോലും ഭയന്ന് നിക്ഷേപം മതിയാക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ ക്ഷമയുള്ളവര്‍ക്ക് മാത്രമാണ് വിപണിയുടെ മികച്ച റിട്ടേണ്‍സ് ലഭിക്കുക.
എന്താണ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ?
പൂര്‍ണമായും ഓഹരികളില്‍ മാത്രമല്ല ആസ്തി വിഭാഗങ്ങളിലും പണം നിക്ഷേപിക്കാം. വിപണി നില അനുസരിച്ച് പുന:ക്രമീകരണം നടത്തുകയും ചെയ്യുന്നതാണ് പ്രത്യേകത.കഴിഞ്ഞ വര്‍ഷത്തില്‍ ഈ വിഭാഗം മികച്ച പ്രകടനം നടത്തിയെന്നാണ് ഒപ്ടിമ മണി സ്ഥാപകനും, സിഇഒയുമായ പങ്കജ് മത്പാല്‍ പറയുന്നത്. സ്വര്‍ണ്ണത്തിലും, വെള്ളിയിലും നിക്ഷേപം മാറിയതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ആസ്തി വിഭാഗങ്ങളിലേക്ക് പ്രാധാന്യം നല്‍കി, മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകളെ ഒരു സ്ഥിരത ഉറപ്പാക്കുന്ന ഉപാധി ആയി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പല കേന്ദ്ര ബാങ്കുകളും സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഉയര്‍ത്തിയതും സുരക്ഷിത നിക്ഷേപമെന്ന ആവശ്യതക വര്‍ധിച്ചതുമാണ് സ്വര്‍ണത്തിലേക്കുള്ള ശക്തമായ മുന്നേറ്റം കാണാന്‍ ഇടയായത്. ഇതിനോടൊപ്പം കട ഉപാധികളും പോര്‍ട്ട്‌ഫോളിയോ സ്ഥിരത നിലനിര്‍ത്താന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഓഹരികളില്‍ മാത്രം നിക്ഷേപം ഒതുങ്ങാതെ സ്വര്‍ണ്ണത്തിലേക്കും മറ്റും നിക്ഷേപിക്കുന്നതും ഉചിതമായ തീരുമാനം ആണെന്നാണ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.
എങ്ങനെയാണ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ വിപണിയുടെ ചാഞ്ചാട്ടത്തെ കുറയ്ക്കുന്നത്?

ഇക്വിറ്റി ഓഹരികളില്‍ ഇടിവുണ്ടാകുമ്പോള്‍, കട അടിസ്ഥാന നിക്ഷേപ ഉപകരണങ്ങള്‍ പൊതുവെ സ്ഥിരത പുലര്‍ത്താറുണ്ട്. പണപ്പെരുപ്പമോ ആഗോള അപകട സത്യതകള്‍ ഉയരുമ്പോഴോ സ്വര്‍ണ്ണവും, വെള്ളിയും, നേരത്തെ പറഞ്ഞ ഇക്വിറ്റിയേക്കാളും, കട അടിസ്ഥാന നിക്ഷേപങ്ങളേക്കാളും സ്ഥിരമായ ലാഭം നല്‍കാറുണ്ട്. സ്ട്രാറ്റജി ആണ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ സ്വീകരിക്കുന്നത്. ഇതിനര്‍ത്ഥം എല്ലായ്പോഴും നിങ്ങളുടെ പോര്‍ട്ടഫോളിയോയില്‍ നഷ്ടമുണ്ടാകില്ല എന്നല്ല, മറിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ള അപ്രതീക്ഷിത തകര്‍ച്ചകള്‍ കുറയ്ക്കുന്നതിനാല്‍ അപകട സാധ്യത കുറയും എന്ന് കൂടി നിക്ഷേപകര്‍ മനസിലാക്കേണ്ടതുണ്ട്.
2026ല്‍ റിസ്‌ക്ക് മാനേജ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന റിസ്‌ക്, ഉയര്‍ന്ന ലാഭം എന്ന മനോഭാവം ഒഴിവാക്കി, വളര്‍ച്ചയിലും സ്ഥിരതയിലും ശ്രദ്ധ കേന്ദ്രികരിച്ചാല്‍,ദീര്‍ഘ കാലത്തേക്ക് മികച്ച സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ സഹായമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ആദ്യമായി നിക്ഷേപിക്കുന്നവര്‍, ദീര്‍ഘകാല നിക്ഷേപകര്‍ അല്ലെങ്കില്‍ വിപണിയിലെ അസ്ഥിരതയിലെ അസ്വസ്ഥത നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ക്ക് പരിഗണിക്കാവുന്നതാണ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് നിക്ഷേപം. ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണ്ണം എന്നിവയിലുടനീളം ഒന്നിലധികം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഈ അവസരം ഉപയോഗിക്കാം
Content Highlights: Mutual Fund: Why SIP investors in 2026 are looking beyond equity for more stable returns