പണമിടാനും എടുക്കാനും പാന്‍ വേണം; പരിധി എത്രയെന്നോ? ചെറിയ ഇടപാടുകൾക്ക് ആശ്വാസമാകും

പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും

പണമിടാനും എടുക്കാനും പാന്‍ വേണം; പരിധി എത്രയെന്നോ? ചെറിയ ഇടപാടുകൾക്ക് ആശ്വാസമാകും
dot image

രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കരട് രേഖ പുറത്തിറക്കി ആദായനികുതി വകുപ്പ്. 2026-27 സാമ്പത്തിക വര്‍ഷത്തേക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാകുക. പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ആദായനികുതി അടയ്‌ക്കേണ്ട രീതി, പണം പിന്‍വലിക്കല്‍, പണമടയ്ക്കല്‍ തുടങ്ങിയ വിവിധ ഇടപാടുകള്‍ക്കായി പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടത് സംബന്ധിച്ച് നിരവധി മാറ്റങ്ങളാണ് കരട് നിയമത്തില്‍ ഉള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും.

PAN CARD

മോട്ടോര്‍ വാഹനങ്ങളും വസ്തുവകകളും വാങ്ങുമ്പോള്‍, ഹോട്ടല്‍ താമസം എന്നിവയിലെല്ലാം ഇനി പാന്‍ കാര്‍ഡ് വേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് ഒഴികെ, മറ്റെല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള എല്ലാതരം വാഹനങ്ങള്‍ വാങ്ങുന്നതിനും പാന്‍ കാര്‍ഡ് വേണ്ടിവരും. ഈ വില വരുന്ന ഇരുചക്ര വാഹനം വാങ്ങുന്നവരാണെങ്കിലും പാന്‍ വിവരം കൈമാറണം. നിലവിലുള്ള നിയമപ്രകാരം ഇരുചക്രവാഹനത്തിന് പാന്‍ ആവശ്യമില്ലായിരുന്നു. ബാക്കി മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില പരിഗണിക്കാതെ പാന്‍ നല്‍കേണ്ടത് ആവശ്യമായിരുന്നു.

ഇപ്പോഴത്തെ നിയമ പ്രകാരം 50,000 രൂപയില്‍ കൂടുതലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ റസ്റ്റോറന്റ് ബില്ലുകള്‍ അടയ്ക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും കരട് നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

പണമായി നിക്ഷേപിക്കുന്നതിന് പാന്‍ കാര്‍ഡ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. ഒരു ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ദിവസം 50,000 രൂപയില്‍ നിന്ന് നിക്ഷേപ പരിധി 10 ലക്ഷം രൂപയാക്കി ഉയര്‍ത്തും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം പരിധി 10 ലക്ഷം രൂപയാക്കി കുറച്ചു.

Insurance

ഇന്‍ഷുറന്‍സ് മേഖലയിലും മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍, 50,000 രൂപയില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ ആവശ്യമാണ്. എന്നാല്‍ കരട് ആദായനികുതി നിയമ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനികളുമായി നിലനിര്‍ത്തുന്ന ഏതൊരു അക്കൗണ്ട് അധിഷ്ഠിത ബന്ധത്തിനും പാന്‍ കാര്‍ഡ് ആവശ്യമാവും. പരിഷ്‌കരിച്ച നിയമങ്ങള്‍ അന്തിമമാക്കിയ ശേഷം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

Content Highlights: New PAN Rules From April 1: Big Relief for Small Transactions

dot image
To advertise here,contact us
dot image