

ചില ആളുകള്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടന്ന് ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാവും അല്ലേ?. ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴുള്ള പതിവ് കാഴ്ചയാണ് ഇത്. ഫുട് ഓവര്‍ബ്രിഡ്ജ് വഴി അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് പകരം സമയം ലാഭിക്കാനും എളുപ്പത്തിനും ചെയ്യുന്ന ഈ രീതി വളരെ അപകടകരവും നിയമലംഘനവുമാണ്.
നിയമങ്ങള്‍ പാലിക്കാതെ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നത് പിടിക്കപ്പെട്ടാല്‍ ആ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ട്രാക്ക് മുറിച്ച് കടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അറിയാം.

1989 ലെ ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 147 പ്രകാരം ട്രാക്ക് മുറിച്ച് കടക്കുന്നതിന് ഒരാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാവുന്നതാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 1,000 രൂപ വരെ പിഴ ചുമത്താം.
കൂടാതെ 6 മാസം വരെ തടവും ലഭിക്കാം.
ഇത് മാത്രമല്ല കേസിന്റെ കാഠിന്യം അനുസരിച്ച് കോടതിക്ക് പിഴയും തടവും വര്‍ധിപ്പിക്കാനും കഴിയും.


Content Highlights : Crossing railway tracks is not only dangerous but also a legal offense. If caught, one may face a fine or punishment under Indian Railway regulations.