'മെയ് ഡേ ഇനി റണ്‍വേ 34'; അജയ് ദേവ്ഗൺ ചിത്രത്തിന് പേര് മാറ്റം
ചിത്രം ഏപ്രിൽ 29ന് റിലീസ് ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
30 Nov 2021 10:05 AM GMT
ഫിൽമി റിപ്പോർട്ടർ

അജയ് ദേവ്ഗണിന്റെ സംവിധാനത്തിൽ അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റുന്നു എന്ന വാർത്തകളാണ് വരുന്നത്.
'മേയ് ഡേ' എന്ന പേര് മാറ്റി 'റണ്‍വേ 34' ആക്കിയിരിക്കുന്നതായി അജയ് ദേവ്ഗൺ തന്നെയാണ് പറഞ്ഞത്. ചിത്രം ഏപ്രിൽ 29ന് റിലീസ് ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
അജയ് ദേവ്ഗണ് ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രാകുൽ പ്രീത് സിങ്ങാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബോമൻ ഇറാനി, അങ്കിറ ധര്, തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
Next Story