കോഴിക്കോട് വെങ്ങളത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്

dot image

കോഴിക്കോട്: കോഴിക്കോട് വെങ്ങളത്ത് ബസ് അപകടം. അമിതവേഗതയിൽ ഓടിയിരുന്ന ബസ് കൈവരിയിൽ ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ കനത്ത മഴയുണ്ടായിരുന്നു. ബസ് അമിതവേഗതയിലുമായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാല്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് വിവരം.

Content Highlights: Bus accident at kozhikode, several injured

dot image
To advertise here,contact us
dot image