കുശാൽ മെൻഡിസും പാതും നിസ്സങ്കയും തിളങ്ങി; ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ജയം

ശ്രീലങ്കൻ ടീം ആറ് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

dot image

ബംഗ്ലാദേശിനെതിരെയുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ടീം ആറ് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

51 പന്തിൽ 71 റൺസ് നേടിയ കുശാൽ മെൻഡിസിന്റെ പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. താരം മൂന്ന് സിക്സറുകളും അഞ്ചുഫോറുകളും നേടി. 16 പന്തിൽ 42 റൺസുമായി പാതും നിസ്സങ്കയും തിളങ്ങി.

Content Highlights:  Kusal Mendis, Pathum Nissanka shine; Sri Lanka win over Bangladesh in first T20

dot image
To advertise here,contact us
dot image