
കാസർകോട്: നീലേശ്വരത്ത് പെട്രോൾ പമ്പിൽ മോഷണം. കുടകൊണ്ട് മുഖം മറച്ചെത്തിയ ആൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പമ്പുടമ പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂർ ഉളിക്കൽ സ്വദേശി കുരുവി സഞ്ജുവാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlights: Theft at petrol pump in Nileshwaram