'യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ടും മൊബൈലും മാത്രം മതി'; യുഎഇയിലും ഉടന്‍ യുപിഐ

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാര്‍ഡോ പണമോ കൈയില്‍ കരുതേണ്ടന്ന് സാരം

dot image

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി അവതരിക്കപ്പെട്ട യുപിഐ, ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഉടന്‍ തന്നെ ജിസിസി രാജ്യമായ യുഎഇയില്‍ യുപിഐയില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാര്‍ഡോ പണമോ കൈയില്‍ കരുതേണ്ടന്ന് സാരം. യുഎഇയില്‍ ഇന്ത്യയുടെ യുപിഐ സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് അറിയിച്ചത്.

ഇന്ത്യയുടെ തത്സമയ പേയ്‌മെന്റ് സംവിധാനമായ യുപിഐ, യുഎഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയുമായി ചേര്‍ന്ന് പുതിയ നടപടികളുമായി മുന്നോട്ട് പോവുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഇനിയുള്ള യാത്രകള്‍ പുത്തന്‍ അനുഭവമാകുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ(എന്‍പിസിഐ) ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കിയത്. യുഎഇയുടെ പ്രാദേശിക പേയ്‌മെന്റ് സംവിധാനമായ എഐഎന്‍ഐയുമായി യുപിഐയെ ബന്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒപ്പം ദുബൈ ടാക്‌സികളില്‍ യുപിഐ പേയ്‌മെന്റ് ഉറപ്പാക്കാനുള്ള ശ്രമങ്ങളും എന്‍പിസിഐ നടത്തുന്നുണ്ട്.

യുഎഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മുഴുവനായി യുപിഐയെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമെന്നതിന് പുറമേ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികമായ ഇടപാടുകളില്‍ വമ്പന്‍ മാറ്റങ്ങളാകും കൊണ്ടുവരിക. നിലവില്‍ ദുബൈ ഡ്യൂട്ടി ഫ്രീ, ലുലു എന്നിവിടങ്ങളിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് പണമടയ്ക്കാന്‍ യുപിഐ ഉപയോഗിക്കാന്‍ സാധിക്കും.

Content Highlights: Indians travel to UAE can Pay through UPI soon

dot image
To advertise here,contact us
dot image