നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിന് എന്തു സംഭവിക്കും?

അത്ര മേല്‍ കരുതലോടെ കാത്ത് സൂക്ഷിക്കുന്ന ഈ വിവരങ്ങളടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് പെട്ടെന്ന് ഒരു ദിവസം നമ്മള്‍ മരിച്ചു പോയാല്‍ എന്തു സംഭവിക്കും?

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിന് എന്തു സംഭവിക്കും?
dot image

നമ്മുടെ ഗൂഗിള്‍ അക്കൗണ്ടുകൾ പഴയ ചിത്രങ്ങളും വീഡിയോകളും തുടങ്ങി സ്വകാര്യ വിവരങ്ങള്‍ വരെ അടങ്ങുന്നവയാണ്. പെട്ടെന്ന് ഒരു ദിവസം നമ്മള്‍ മരിച്ചു പോയാല്‍ നമ്മള്‍ അത്ര മേല്‍ കരുതലോടെ കാത്ത് സൂക്ഷിക്കുന്ന ഈ വിവരങ്ങളടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് എന്തു സംഭവിക്കും? ഈ സമയത്ത് നിങ്ങള്‍ ഇത്രയും നാള്‍ സൂക്ഷിച്ച വിവരങ്ങള്‍ എങ്ങനെയാണ് പങ്കുവെയ്ക്കുക എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെട്ടിട്ടുണ്ടോ ? എന്നാല്‍ ഗൂഗിള്‍ തന്നെ അതിന് നിങ്ങള്‍ക്ക് പരിഹാരം ഒരുക്കിയിട്ടുണ്ട്.

ഗൂഗിളിന്റെ ഇന്‍ബില്‍റ്റ് ടൂളായ ഇനാക്ടീവ് അക്കൗണ്ട് മാനേജറിന് ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കും. നിങ്ങളുടെ അക്കൗണ്ട് കുറച്ചു കാലമായി ഉപയോഗിക്കാതെ ഇരുന്നാലോ ഇനി നിങ്ങള്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാലോ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ പങ്കുവെക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഇത് സഹായകമാകും.

ഇതിനായി നിങ്ങള്‍ ഒരു പ്രത്യേക കാലയളവ് തിരഞ്ഞെടുക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാതെ വന്നാല്‍ ഗൂഗിള്‍ തന്നെ നിങ്ങള്‍ നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിച്ച് തുടങ്ങും.

ഇതിനായി 3 മുതല്‍ 18 മാസം വരെയെങ്കിലും നിങ്ങളുടെ അക്കൗണ്ട് നിഷക്രിയമായിരിക്കണം. ഈ സമയം കഴിയുമ്പോള്‍ ഗൂഗിള്‍ നിങ്ങളെ ഇമെയിലോ ടെക്‌സ്റ്റ് മെസേജോ വഴി ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും പ്രതികരണമില്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള 10 പേരിലേക്ക് വരെ അക്കൗണ്ടിലെ വിവരം നല്‍കാന്‍ സാധിക്കും. ഇത് നിങ്ങള്‍ മുന്‍കൂട്ടി നല്‍കിയ വ്യക്തികളിലേക്കാവും എത്തുക. ഏതൊക്കെ വിവരങ്ങള്‍ ആര്‍ക്കൊക്കെ അയക്കണമെന്ന് നിങ്ങള്‍ക്ക് തന്നെ മുന്‍കൂട്ടി കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഇതനുസരിച്ച് വിവരങ്ങള്‍ ഗൂഗിള്‍ ആ വ്യക്തികളുമായി കൈമാറും. ഇനി അക്കൗണ്ട് പൂര്‍ണമായി ഇല്ലാതാക്കാനും നിങ്ങള്‍ക്ക് ഈ ടൂള്‍ ഉപയോഗിച്ച് സാധിക്കും. ഇത് നിങ്ങളുടെ അക്കൗണ്ടുകള്‍ക്കും അതിലെ ഉള്ളടക്കത്തിനും സുരക്ഷിതത്വം നല്‍കുന്നു.myaccount.google.com/inactive എന്ന സൈറ്റ് വഴി നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ വരുത്താനും അക്കൗണ്ടിലെ വിവരങ്ങള്‍ മരണശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

Content Highlights-What will happen to your Google account if you die?

dot image
To advertise here,contact us
dot image