50 ഓവറും സ്പിന്‍ ബോളിങ്! ലോകക്രിക്കറ്റില്‍ ഇതുപോലൊന്ന് ആദ്യം, ചരിത്രം കുറിച്ച് വിന്‍ഡീസ്

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് വിൻഡീസ് അപൂർവ നേട്ടം കൈവരിച്ചത്

50 ഓവറും സ്പിന്‍ ബോളിങ്! ലോകക്രിക്കറ്റില്‍ ഇതുപോലൊന്ന് ആദ്യം, ചരിത്രം കുറിച്ച് വിന്‍ഡീസ്
dot image

ലോകക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് വെസ്റ്റ് ഇന്‍ഡീസ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് വേണ്ടി 50 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്. ഇതാദ്യമായാണ് ഒരു ഏകദിന മത്സരത്തിലെ മുഴുവൻ ഓവറുകളും സ്പിന്നർമാർ എറിയുന്നത്.

ഇതോടെ ഏകദിന ഇന്നിംഗ്സിൽ 50 ഓവർ സ്പിൻ എറിയുന്ന ആദ്യ മുഴുവൻ അം​ഗ രാജ്യമായി വിൻഡീസ് മാറി. ഷേർ ഇ ബംഗ്ലാ വേദിയായ മത്സരത്തിലാണ് വിൻഡീസ് അപൂർവ നേട്ടം കൈവരിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി.

അകേല്‍ ഹൊസൈന്‍, റോസ്റ്റന്‍ ചേസ്, ഖാരി പിയറിസ ഗുഡകേഷ് മോട്ടി, അലിക് അതനാസെ എന്നീ അഞ്ച് സ്പിന്നര്‍മാര്‍ പത്ത് വീതം ഓവറുകളാണ് എറിഞ്ഞത്. 65 റണ്‍സ് വിട്ടുകൊടുത്ത ഗുഡകേഷ് മോട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 41 റണ്‍സ് വഴങ്ങി അകേല്‍ ഹൊസൈനും 14 റണ്‍സ് വഴങ്ങി അലിക് അതനാസെയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: West Indies create world record by bowling full 50-over ODI innings only with spin vs Bangladesh

dot image
To advertise here,contact us
dot image