
യുഎഇയിൽ ഇന്ന് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും രാവിലെയും വൈകുന്നേരവും വലിയ കുറവാണ് ഇന്ന് പ്രതിഫലിച്ചത്. ഒറ്റ ദിവസത്തിൽ സ്വർണവിലയിൽ 28 ദിർഹത്തിന്റെയോളം കുറവുണ്ടായി. ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ സ്വർണവില ഗ്രാമിന് 500 ദിർഹത്തിൽ താഴെയെത്തി.
24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് രാവിലെ 514 ദിർഹവും 79 ഫിൽസുമാണ് വില. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഇത് 525 ദിർഹവും 36 ഫിൽസുമായിരുന്നു. അതായത് ഏകദേശം 11 ദിർഹത്തിലധികം കുറവ് സ്വർണത്തിൽ ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തിയിരുന്നു.
വൈകുന്നേരവും 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ 497 ദിർഹവും 30 ഫിൽസുമെന്ന നിലയിലേക്ക് വീണ്ടും താഴ്ന്നു. രാവിലത്തെ വിലയേക്കാൾ ഏകദേശം 17 ദിർഹത്തിന്റെ കുറവാണ് വൈകുന്നേരം ഉണ്ടായത്.
സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ കുറവുണ്ടായി. രാവിലെ ഗ്രാമിന് 471 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണം ഗ്രാമിന് വിലയുണ്ടായിരുന്നത്. ഇന്നലത്തെ വിലയേക്കാൾ 10 ദിർഹത്തിന്റെ കുറവിലാണ് 22-കാരറ്റ് സ്വർണം ഇന്ന് രാവിലെ വ്യാപാരം നടന്നത്. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് 455 ദിർഹത്തിലേക്ക് താഴ്ന്നു. രാവിലത്തെ വിലയേക്കാൾ 16 ദിർഹത്തിന്റെ കുറവാണ് വൈകുന്നേരം ഉണ്ടായത്.
21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 450 ദിർഹമായിരുന്ന വില വൈകുന്നേരം 435 ദിർഹത്തിലേക്കെത്തി. ഇന്നലെ 459 ദിർഹമായിരുന്നു ഒരു ഗ്രാം 21-കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് ഏകദേശം 24 ദിർഹത്തിന്റെ കുറവാണ് 21 കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.
18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 372 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ 386 ദിർഹത്തിനാണ് ഇന്ന് വ്യാപാരം നടന്നത്. ഇന്നലെ 394 ദിർഹമായിരുന്നു വ്യാപാരം അവസാനിച്ചത്. ഏകദേശം 22 ദിർഹത്തിന്റെ കുറവാണ് ഈ വിഭാഗം സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്.
Content Highlights: Gold prices drop sharply, price drops by 18 dirhams in UAE