താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

വയനാട്ടില്‍ നിന്ന് വന്ന ഷവര്‍ലേ ടവേര കാറിനാണ് തീപീടിച്ചത്

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
dot image

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാറില്‍ നിന്നി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആറാം വളവില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. വയനാട്ടില്‍ നിന്ന് വന്ന ഷവര്‍ലേ ടവേര കാറിനാണ് തീപീടിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റ അഗ്നിരക്ഷാസേന വന്ന് തീയണച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.

Content Highlights: car that was running on Thamarassery Pass caught fire

dot image
To advertise here,contact us
dot image