ദളപതിയും നടിപ്പിൻ നായകനും ഒരുമിച്ചെത്തുന്നു!, ഹിറ്റടിക്കുമോ ഇത്തവണയും?; റീ റിലീസിനൊരുങ്ങി ഹിറ്റ് ചിത്രം

റിലീസായതിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും സിനിമ തിയേറ്ററിലേക്ക് എത്തുന്നത്

ദളപതിയും നടിപ്പിൻ നായകനും ഒരുമിച്ചെത്തുന്നു!, ഹിറ്റടിക്കുമോ ഇത്തവണയും?; റീ റിലീസിനൊരുങ്ങി ഹിറ്റ് ചിത്രം
dot image

സിനിമ ലോകത്ത് ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. സൂപ്പർതാരങ്ങളുടെ സിനിമകൾ ഉൾപ്പെടെ വമ്പൻ സിനിമകളാണ് ഇപ്പോൾ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തമിഴിലെ രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന സിനിമ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുകയാണ്. സിദ്ധിഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഫ്രണ്ട്സ് ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.

വിജയ്യും സൂര്യയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. റിലീസായതിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും സിനിമ തിയേറ്ററിലേക്ക് എത്തുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി വിനോദ് ജെയിൻ ആണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. റീ റിലീസിങ് പടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾക്ക് നേതൃത്വം നൽകിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്സിൻ്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി.

സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ് എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആക്ഷൻ കോമഡി രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ പളനി ഭാരതിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ടി. ആർ ശേഖർ & കെ. ആർ ഗൗരീശങ്കർ, ഡയലോഗ്: ഗോകുല കൃഷ്ണൻ, ആർട്ട്: മണി സുചിത്ര, ആക്ഷൻ: കനൽ കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ് , അറ്റ്മോസ് മിക്സ്: ഹരി നാരായണൻ, പി.ആർ.ഒ: നിഖിൽ മുരുകൻ & പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: Vijay-Suriya film Friends all set for a re release

dot image
To advertise here,contact us
dot image