ആലപ്പുഴ സ്വദേശി സൗദി അറേബ്യയിൽ മരിച്ച നിലയിൽ

ഏകദേശം 30 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു സുരേഷ് കുമാർ

ആലപ്പുഴ സ്വദേശി സൗദി അറേബ്യയിൽ മരിച്ച നിലയിൽ
dot image

ആലപ്പുഴ സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം സ്വദേശി സുരേഷ് കുമാർ ആണ് മരണപ്പെട്ടത്. 56 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സുഹൃത്ത് താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.

സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവ‍ർത്തകൻ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്നാണ് അബഹയിലുള്ള സുഹൃത്തിനോട് സുരേഷ് കുമാറിനെ ബന്ധപ്പെടാനുള്ള മാർ​ഗം തേടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഏകദേശം 30 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു സുരേഷ് കുമാർ. കഴിഞ്ഞ അഞ്ച് വർഷമായി അവധിക്ക് പോകാൻ സാധിച്ചിരുന്നില്ല. ജിദ്ദ കേന്ദ്രീകരിച്ചുള്ള ചോക്ലേറ്റ് വിതരണ സ്ഥാപനത്തിന്റെ അബഹയിലെ ബ്രാഞ്ചിലായിരുന്നു സുരേഷ് കുമാർ ജോലി ചെയ്തിരുന്നത്. മരണവിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം അബഹ അസീർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ സിന്ധു, മക്കൾ അഖില, അഖിൽ എന്നിവരടങ്ങുന്ന സുരേഷ് കുമാറിന്റെ കുടുംബം നാട്ടിലുണ്ട്.

Content Highlights: Suresh Kumar (56), malayali expat was found dead in Abha, Saudi Arabia

dot image
To advertise here,contact us
dot image