വോഡാഫോണ്‍ ഐഡിയയുടെ പുതിയ പ്ലാന്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ആസ്വദിക്കാം

വോയിസ് കോളിംഗ് ആനുകൂല്യങ്ങള്‍ ആവശ്യമുളളവര്‍ക്ക് മികച്ച ഓഫറാണിത്

വോഡാഫോണ്‍ ഐഡിയയുടെ പുതിയ പ്ലാന്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ആസ്വദിക്കാം
dot image

ഇന്ത്യയുടെ മൂന്നാമത്തെ വലിയ ടെലകോം കമ്പനിയായ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി 180 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. വോയിസ് കോളിംഗ് ആനുകൂല്യങ്ങളും സേവന വാലിഡിറ്റിയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്ലാനാണ് ഇത്.

ഈ പ്ലാനിനൊപ്പം കുറഞ്ഞ ഡേറ്റ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും ഡാറ്റ വൗച്ചറുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. 1149 രൂപ മുടക്കിയാല്‍ അര വര്‍ഷത്തേക്ക് സേവന വാലിഡിറ്റി വാഗ്ധാനം ചെയ്യുന്ന പ്ലാനാണിത്.

എന്തൊക്കെയാണ് ആനുകൂല്യങ്ങള്‍

വൊഡാഫോണ്‍ ഐഡിയയുടെ ഈ പുതിയ പ്ലാനില്‍ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 1800 എസ്എംഎസ്, 20 ജിബി ഡാറ്റ ഇവയൊക്കെ പ്രത്യേകതയായുണ്ട്. ക്വാട്ട പൂര്‍ത്തിയായതിന് ശേഷം ഡാറ്റ താരിഫ് ഒരു എംബിക്ക് 50 പൈസ ഈടാക്കും. എസ്എംഎസ്‌ന്റെ ക്വാട്ട കഴിഞ്ഞതിന് ശേഷം 1/ 1.5 രൂപ നിരക്കില്‍ ലോക്കല്‍ എസ്ടിഡി, എസ്എംഎസിന് ചാര്‍ജ്ജ് ഈടാക്കും. മാത്രമല്ല പരിധിയില്ലാതെ വോയിസ് കോളിംഗ് 3600 എസ്എംഎസ്, 40 ജിബി ഡാറ്റ എന്നിവയുമുണ്ട്. പ്ലാനിന്റെ കാലാവധി 365 ദിവസമാണ്.

Content Highlights :Vodafone India's new plan; Enjoy unlimited calls and data





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us