വീണ്ടും തഴച്ചിൽ; ഇന്ത്യ എ ടീമിൽ നിന്നും പുറത്താക്കപ്പെട്ട് സർഫറാസ്

കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം ഇന്ത്യക്കായി അവസാനം കളിച്ചത്

വീണ്ടും തഴച്ചിൽ; ഇന്ത്യ എ ടീമിൽ നിന്നും പുറത്താക്കപ്പെട്ട് സർഫറാസ്
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും വീണ്ടും തഴയപ്പെട്ടിരിക്കുകയാണ് മധ്യനിര ബാറ്റർ സർഫറാസ് ഖാൻ. ദക്ഷിണാഫ്രിക്കക്കെതിരായ ചതുർദിന ടെസറ്റ് പരമ്പരക്കും ഇന്ത്യ എ ടീമിൽ നിന്നുമാണ് താരത്തെ തഴഞ്ഞത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം ഇന്ത്യക്കായി അവസാനം കളിച്ചത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന സർഫറാസിന് ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദോഗിക ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ മാത്രം കളിച്ച സർഫറാസ് 91 റൺസടിച്ച് തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കും സർഫറാസിനെ പരിഗണിച്ചില്ല.

പിന്നീട് ശരീരഭാരം കുറച്ചും ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമം നടത്തുന്ന സർഫറാസിനെ വീണ്ടും തഴഞ്ഞിരിക്കുകയാണ് ബിസിസിഐ. ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടീമിന്റെ നായകൻ.

Content Highlights- BCCI again snubs Sarfaraz in India A's match against Southafrica

dot image
To advertise here,contact us
dot image