ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം; ടിക് ടോക്കിന്റെ ജനപ്രിയ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തും.

ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം; ടിക് ടോക്കിന്റെ ജനപ്രിയ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും
dot image

രോ ദിവസവും പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ റീല്‍സിനായി പിക്ചര്‍ ഇന്‍ പിക്ചര്‍(PiP) ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി ഉപയോക്താക്കള്‍ക്ക് റീല്‍സ് കാണുന്നതിനായി സാധിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇന്‍സ്റ്റഗ്രാം സെറ്റിങ്‌സില്‍ കയറി പിഐപി മോഡ് ഉപയോക്താക്കള്‍ക്ക് തന്നെ സെറ്റ് ചെയ്യാനായി സാധിക്കും.

നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമായി തുടങ്ങിയിട്ടുള്ളൂ. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തും.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഫീച്ചറാണ് ഇത്. എതിരാളികളായ യുട്യൂബിനും ടിക്‌ടോക്കിനും നേരത്തേ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കളുടെ ഇടപെടല്‍ മെച്ചപ്പെടുത്തി വീഡിയോ വാച്ച് ടൈം വര്‍ധിപ്പിക്കുന്നതിനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ വീഡിയോയ്ക്ക് കൂടുതല്‍ റീച്ച് ലഭിക്കും.

Also Read:

വേഗത്തിനും സമയത്തിനും അമിതപ്രധാന്യമുള്ള ഡിജിറ്റല്‍ ലോകത്ത് മള്‍ട്ടിടാസ്‌ക് ചെയ്യാന്‍ കഴിവുള്ള ആപ്പുകളാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. വാട്‌സ്ആപ്പ് മെസേജ് അയയ്ക്കുകയാണെങ്കിലും ഇമെയിലിന് മറുപടി നല്‍കുകയാണെങ്കിലും ബാക്ക്ഗ്രൗണ്ടില്‍ ഒരു വീഡിയോ പ്ലേ ചെയ്യാനാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് താല്പര്യമുള്ള സംഗതിയായിരിക്കും.

Content Highlights: Popular tiktok feature is coming to instagram reels

dot image
To advertise here,contact us
dot image