
പാലക്കാട്: വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. മംഗലം പാലത്ത് സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലാണ് ബസ് ഇടിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് റോഡില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ലോറിയില്‍ ഇടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
Content Highlights: Private bus hits lorry in Vadakkancherry, 15 injured in accident