'ഓണം ആഘോഷിക്കാനും വില്‍പ്പനക്കും വേണ്ടി';വടക്കന്‍പറവൂരിലെ ബീവറേജ് ഔട്ട്‌ലറ്റിലെ മോഷണത്തില്‍ 4പേര്‍ പിടിയില്‍

അവധി ദിവസമായ ഒന്നാം തീയതി രാത്രിയാണ് രണ്ടിനായിരുന്നു മോഷണം നടന്നത്

'ഓണം ആഘോഷിക്കാനും വില്‍പ്പനക്കും വേണ്ടി';വടക്കന്‍പറവൂരിലെ ബീവറേജ് ഔട്ട്‌ലറ്റിലെ മോഷണത്തില്‍ 4പേര്‍ പിടിയില്‍
dot image

കൊച്ചി: വടക്കന്‍ പറവൂര്‍ പല്ലംതുരുത്ത് റോഡിലെ ബീവറേജ് ഔട്ട്ലറ്റില്‍ നടത്തിയ മോഷണത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. വെടിമറ സ്വദേശികളായ സഫീര്‍ ,അബിനന്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് പിടിയിലായത്. അവധി ദിവസമായ ഒന്നാം തീയതി രാത്രിയാണ് രണ്ടിനായിരുന്നു മോഷണം നടന്നത്.

ഓണം ആഘോഷിക്കാനും വില്‍പ്പനക്കും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പന്ത്രണ്ട് കുപ്പി മദ്യവും രണ്ടായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അഞ്ച് കെയ്‌സ് മദ്യം നിലത്ത് പൊട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ആകെ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlight : Four arrested for theft at beverage outlet in North Paravur

dot image
To advertise here,contact us
dot image