
കഴിഞ്ഞയിടെയാണ് ആവേശം വാനോളം ഉയർന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് അവസാനിച്ചിരുന്നു. വാക്ക് തർക്കങ്ങളും സ്ലെഡ്ജിങ്ങുകളുമെല്ലാമായി ഇരു ടീമുകളും പരമ്പരയിൽ കളം നിറഞ്ഞിരുന്നു. ലോർഡ്‌സിൽ നടന്ന മൂന്നാം മത്സരത്തിലാണ് ഇതിന്റെ ഏറ്റവും വലിയ വെർഷൻ കണ്ടത്. മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലും ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോലിയും ഏറ്റുമുട്ടിയിരുന്നു.
ഇംഗ്ലണ്ട് താരങ്ങൾ സമയം നഷ്ടപ്പെടുത്തിയതിന് ശേഷം ഇന്ത്യൻ നായകൻ ക്രോളിക്കും ബെൻ ഡക്കറ്റിനുമെതിരെ തിരിയുകയായിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് കളിക്കാർക്ക് ചുവപ്പ് കാർഡ് നൽകണമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് കളിക്കാരൻ ഡേവിഡ് ലോയ്ഡ്.
'കളിക്കാരെ വിഷമിപ്പിക്കരുത്, ഞാൻ ആ കമ്മിറ്റിയിലുണ്ടായിരുന്നു. എലീറ്റ് അമ്പയർ സെലക്ഷൻ കമ്മിറ്റിയിൽ ഞാനുണ്ടായിരുന്നു. ഞാൻ എപ്പോഴും മഞ്ഞകകാർഡും ചുവപ്പ് കാർഡും നൽകാൻ പറഞ്ഞിരുന്നു. അവർക്കൊരും ചുവപ്പ് കാർഡ് നൽകി പറഞ്ഞുവിടൂ. അപ്പോൾ അവർ പറഞ്ഞത് നാലോ അഞ്ചോ ദിവസമുള്ള കളികളിൽ നിങ്ങൾ ഒരേ വേവ്‌ലെങ്ത് നിലനിർത്താൻ ശ്രമിക്കണമെന്നായിരുന്നു. എന്ത് പ്രശ്‌നമാണെങ്കിലും കളിക്കാരുമൊത്ത് തീർക്കാനായിരുന്നു അവർ ഇടപ്പെട്ടത്,' ലോയ്ഡ് പറഞ്ഞു.
ലോർഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനമായിരുന്നു പ്രസ്തുത സംഭവം. ദിനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ക്രോളി സമയം കളയാനായി മനപൂർവം പരിക്ക് അഭിനയിക്കുകയായിരുന്നു.
Content Highlights-Ex-England cricketer's brutal suggestion after Shubman Gill-Zak Crawley incident