കിടിലന്‍ ഫോട്ടോകള്‍ എടുക്കാന്‍ ബജറ്റ് ഫ്രണ്ട്ലി ഫോണ്‍; വരുന്നു കിടിലന്‍ റിയല്‍മി 5ജി ടോപ് കാമറ ഫീച്ചറിനൊപ്പം

റിയല്‍മിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സീരിസ് ഉടന്‍ പുറത്തിറങ്ങും

കിടിലന്‍ ഫോട്ടോകള്‍ എടുക്കാന്‍ ബജറ്റ് ഫ്രണ്ട്ലി ഫോണ്‍; വരുന്നു കിടിലന്‍ റിയല്‍മി 5ജി ടോപ് കാമറ ഫീച്ചറിനൊപ്പം
dot image

റിയല്‍മിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സീരിസ് ഉടന്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ മാസത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന Realme സ്മാര്‍ട്ട് ഫോണില്‍ മികച്ച ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ടോപ്പ് ക്യാമറ ഫീച്ചറും കരുത്തുറ്റ ബാറ്ററിയുമാണ് പ്രധാനപ്പെട്ടവ. Realme GT8,GT8pro എന്നീ ഫോണുകളാണ് ഈ സീരിസില്‍ ഉണ്ടാവുന്നത്.

Realme GT Pro യുടെ പ്രത്യേകതകളും വിലയും

6.85 ഇഞ്ച് 2കെ ഫ്‌ളാറ്റ് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ വരുന്നത്. റിയല്‍മി ജിടി 8 പ്രോയില്‍ 200 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 50MP, 50MP, 200MP ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയായിരിക്കും. ഇതില്‍ വലിയ 7500 എംഎഎച്ച് ബാറ്ററി കൊടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍പ് പുറത്തിറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വരാനിരിക്കുന്ന റിയല്‍മി ജിടി 8 പ്രോയില്‍ ഡിസൈനിലും നിരവധി മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

രണ്ടിലും ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ7ല്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഇത് അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ സവിശേഷതകള്‍ വാഗ്ധാനം ചെയ്യുന്നു. റിയല്‍മി G8 pro പ്രോയ്ക്ക് 64,999 രൂപ മുതലാകും വില. കഴിഞ്ഞ വര്‍ഷം 59,999 രൂപയായിരുന്നു റിയല്‍മി GT7 പ്രോയുടെ വില.

ബേസിക് മോഡല്‍ എങ്ങനെ

റിയല്‍മി ജിടി8 പ്രോയേക്കാള്‍ കുറഞ്ഞ വലിപ്പമുള്ള ഫോണായിരിക്കും ബേസിക് മോഡല്‍. 6.66 ഇഞ്ച് ഫ്‌ളാറ്റ് എല്‍ടിപിഒ എല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഇതിലുണ്ടാവുക. ഈ ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2/ ജെന്‍ 5 ചിപ്പ് സെറ്റ് പ്രതീക്ഷിക്കും. 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയായിരിക്കും.7000mAh ബാറ്ററിയും ഉണ്ടാവും. 39,999 രൂപ മുതലായിരിക്കും വില.

Content Highlights :Realme's next flagship series will be released soon

dot image
To advertise here,contact us
dot image