eSIM ആക്ടിവേഷന്‍ മെസേജ് വന്നോ? പ്രതികരിക്കല്ലേ; പുതിയ തട്ടിപ്പ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍

നിങ്ങളുടെ ഫോണ്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത

eSIM ആക്ടിവേഷന്‍ മെസേജ് വന്നോ? പ്രതികരിക്കല്ലേ; പുതിയ തട്ടിപ്പ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍
dot image

സ്മാര്‍ട്ട്ഫോണുകളില്‍ eSIM കണക്ഷനുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ATM കാര്‍ഡ് ഉപയോഗിച്ചോ അക്കൗണ്ടിനായി UPI സജീവമാക്കിയോ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുമെന്ന് അടുത്തിടെ നടന്ന ഒരു സംഭവത്തെ മുന്‍നിര്‍ത്തി I4C സൈബര്‍ ക്രൈം യൂണിറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരത്തിലൊരു ഡിജിറ്റല്‍ ആക്രമണം നടത്താന്‍ അവര്‍ക്ക് ഇരയുടെ ഫോണ്‍ നമ്പര്‍ മാത്രമേ ആവശ്യമുള്ളൂ. ഉപയോക്താവിന് ഒരു ഫോണ്‍ കോള്‍ ചെയ്തുകൊണ്ടാണ് തട്ടിപ്പ് ആരംഭിക്കുന്നത്. അവര്‍ ഒരു eSIM ആക്ടിവേഷന്‍ അയയ്ക്കുന്നു. അവിടെയാണ് ഹൈജാക്കിംഗ് നടക്കുന്നത്. ഉപയോക്താവ് തന്റെ സിം ഒരു eSIM ആക്കി മാറ്റാനുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചു കഴിഞ്ഞാല്‍, തട്ടിപ്പുകാര്‍ക്ക് ഇപ്പോള്‍ എല്ലാ കോളുകളും സന്ദേശങ്ങളും ആക്സസ് ചെയ്യാന്‍ കഴിയും. അപ്പോള്‍ ഫോണിലെ സാധാരണ സിം നെറ്റ്വര്‍ക്ക് ആക്സസ് നഷ്ടപ്പെടും. അതേസമയം OTP-കള്‍ eSIM പ്രൊഫൈലിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അങ്ങനെ അവര്‍ ഉപയോക്താവിനെ തട്ടിപ്പിനിരയാക്കും.

അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ ഒരിക്കലും മറുപടി നല്‍കരുത്. സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്ന് സന്ദേശങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇന്ത്യയില്‍ eSIM വ്യാപനം ഇപ്പോഴും വളരെ കുറവാണ്. ഐഫോണുകളിലും ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലും മാത്രമേ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ eSIM എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

Content Highlights: eSIM Frauds Are Major Concern In India

dot image
To advertise here,contact us
dot image