

ചെന്നൈ: രക്ഷിതാവെങ്കിലും ഒരു കുട്ടിയുടെ നിര്‍ബന്ധിത സംരക്ഷണം ഏറ്റെടുക്കാന്‍ പിതാവിന് സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ പിതാവ് അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് ഉത്തവിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എ ഡി ജഗദീഷ് ചന്ദ്ര, ബി കാര്ത്തികേയന് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് നിരീക്ഷണം. ചെന്നൈയില്‍ ഡോക്ടറായ കുഞ്ഞിന്റെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതി വിധി.
2021 ജനുവരി 21ന് തന്റെ വിവാഹം നടന്നതായും 2023 ലും 2024 ലും രണ്ട് കുട്ടികള്‍ ജനിച്ചതായും അവര്‍ പറഞ്ഞു. ശേഷം പങ്കാളിയുടെ പീഡനം കാരണം വേര്‍പിരിഞ്ഞ് തന്റെ അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും യുവതി വ്യക്തമാക്കി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസുകള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
2026 ഓഗസ്റ്റ് 28ന്, ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ സമ്മതമില്ലാതെ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. വനിതാ പൊലീസിന് മുമ്പാകെ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും യുവതി ആരോപിച്ചു.
കുട്ടിയെ കോടതിയില്‍ ഹാജരാക്കാനും കുഞ്ഞിന്റെ സംരക്ഷണം തിരികെ നല്‍കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഹേര്‍ബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.മൂന്നാം പ്രതി (യുവതിയുടെ പങ്കാളി) രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ പിതാവും സ്വാഭാവിക രക്ഷിതാവും ആണെങ്കിലും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ബലപ്രയോഗത്തിലൂടെ എടുക്കാന്‍ കഴിയില്ലെന്നും നിയമം സ്ഥാപിച്ച നടപടിക്രമങ്ങള്‍ക്കനുസൃതമായി അത് തേടണമെന്നും ബെഞ്ച് പറഞ്ഞു ഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു.
'മേല്‍പ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ഹരജിക്കാരിക്ക് കൈമാറാന്‍ മൂന്നാം പ്രതിയോട് കോടതി നിര്‍ദേശിക്കുന്നു,' ബെഞ്ച് ഉത്തരവിട്ടു.
എന്നിരുന്നാലും, ഈ ഉത്തരവിലെ നിരീക്ഷണങ്ങള്‍ നിലവിലെ ഹേബിയസ് കോര്‍പ്പസിന്റെ തീര്‍പ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഉചിതമായ ഫോറത്തിന് മുമ്പാകെ ഇരു കക്ഷികളും ആരംഭിച്ച തുടര്‍ന്നുള്ള നടപടികളുടെ വിധിനിര്‍ണയത്തെ ഇത് ഒരു കാരണവശാലും സ്വാധീനിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Content Highlight: The Madras High Court has observed that being a natural guardian does not give a father the authority to forcibly assume custody of a minor child against the mother's wishes. The court made the observation while directing a father in Puducherry to return his two-and-a-half-year-old child to the mother. The ruling came from a division bench comprising Justices A.D. Jagadish Chandira and B. Karthikeyan. The case highlights the distinction between a parent's status as a natural guardian and the child's right to care and protection, with the court addressing the circumstances surrounding the minor's custody.