ബെംഗളൂരു-ഗോവ വന്ദേ ഭാരത് പണി തരുമോ? 13 ട്രെയിനുകളുടെ സമയക്രമം മാറുമെന്ന് റിപ്പോർട്ട്

ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ഏകദേശം 15000ത്തിലധികം യാത്രക്കാരെയാണ് ഈ തീരുമാനം ബാധിക്കുക എന്നാണ് റിപ്പോർട്ട്.

ബെംഗളൂരു-ഗോവ വന്ദേ ഭാരത് പണി തരുമോ? 13 ട്രെയിനുകളുടെ സമയക്രമം മാറുമെന്ന് റിപ്പോർട്ട്
dot image

പുതിയ യശ്വന്ത്പുർ - ഗോവ വന്ദേ ഭാരത് ഓടിത്തുടങ്ങുന്നതോടെ മറ്റ് ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. പശ്ചിമഘട്ട മേഖലയായ സഖലേഷ്പുർ-സുബ്രമണ്യ റോഡ് സെക്ഷൻ വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. ഈ റൂട്ടിൽ ഓടുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തിലാണ് ഇതോടെ വ്യത്യാസം വരിക.

ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ഏകദേശം 15000ത്തിലധികം യാത്രക്കാരെയാണ് ഈ തീരുമാനം ബാധിക്കുക എന്നാണ് റിപ്പോർട്ട്. ബെംഗളുരുവിനെയും കർണാടകയുടെ തീരദേശ മേഖലകളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. നിരവധി ട്രെയിനുകളാണ് അതിനാൽ ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. അവയുടെ സമയക്രമം മാറ്റം യാത്രക്കാരെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

പുതിയ ബെംഗളൂരു ഗോവ വന്ദേ ഭാരത് ട്രയൽ റണ്ണിനിടെ
പുതിയ ബെംഗളൂരു ഗോവ വന്ദേ ഭാരത് ട്രയൽ റണ്ണിനിടെ

Also Read:

റൂട്ടിലൂടെ ഓടുന്ന പ്രധാനപ്പെട്ട ട്രെയിനായ ഗോമതേശ്വര എക്സ്പ്രസിന്റെ സമയക്രമം മാറുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ കാലത്ത് 7 മണിക്ക് മംഗലാപുരത്തുനിന്നും എടുക്കുന്ന വണ്ടി വൈകുന്നേരം നാലരയോടെയാണ് യശ്വന്ത്പുർ എത്തിച്ചേരുക. പുതിയ സമയക്രമം പ്രകാരം രാവിലെ പതിനൊന്നരയ്ക്കാണ് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടുക. രാത്രി പത്തേകാലോടെയാണ് ബെംഗളൂരു എത്തുക.

കാർവാർ-യശ്വന്ത്പുർ വണ്ടിയുടെ സമയക്രമവും മാറുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ രാത്രി 8.50നാണ് ട്രെയിൻ ബെംഗളൂരു എത്തുക. എന്നാൽ പുതിയ ടൈം ടേബിൾ പ്രകാരം 10.15 നാണ് ട്രെയിൻ ബെംഗളൂരു എത്തുക. യശ്വന്ത്പുർ-ഹസ്സൻ സൂപ്പര്ഫാസ്റ് എക്സ്പ്രസിനും പണി കിട്ടിയിട്ടുണ്ട്. ഇരു വശങ്ങളിലേക്കും 55 കിലോമീറ്ററിന് താഴെ വേഗത്തിൽ മാത്രമാകും ഇനി ട്രെയിൻ സഞ്ചരിക്കുക. മാത്രമല്ല, സിംഗിൾ ലൈൻ സെക്ഷൻ ആയതിനാൽ ട്രെയിനുകൾ വെെകുകയോ മറ്റോ ചെയ്‌താൽ മറ്റ് എല്ലാ ട്രെയിനുകളെയും ബാധിച്ചേക്കാം.

Content Highlights: The introduction of the new Yeshwanthpur–Goa Vande Bharat Express is expected to bring changes to the schedules of several trains operating along the Sakleshpur–Subramanya Road section in the Western Ghats. The revised timings are linked to the operation of the new Vande Bharat service on this route.

dot image
To advertise here,contact us
dot image