

ഐഎസ്എല്ലിൽ ആദ്യ ജയവുമായി ചെന്നൈയിൻ എഫ് സി. മൂന്നിനെതിരേ അഞ്ചുഗോളുകൾക്ക് ചെന്നൈയിൻ ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ബ്രിസൺ ഫെർണാണ്ടസ്, ഇർഫാൻ യദ്‌വാദ് എന്നിവർ ചെന്നൈയിൻ എഫ് സിക്കായി ഇരട്ടഗോളുകൾ നേടി.
ബ്രിസൺ ഫെർണാണ്ടസിന്റെ ഇരട്ടഗോളോടെയാണ് ചെന്നൈയിൻ തുടങ്ങിയത്. താരം നാലാം മിനിറ്റിലും 18-ാം മിനിറ്റിലും വലകുലുക്കി. എന്നാൽ 29-ാം മിനിറ്റിൽ അകെ ലോബയിലൂടെ ഈസ്റ്റ് ബംഗാൾ ഒരുഗോൾ മടക്കി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റമോൺ ചെന്നൈയിനിന്റെ മൂന്നാം ഗോൾ നേടി. ആദ്യപകുതി 3-1 ന് ചെന്നൈയിൻ മുന്നിട്ടുനിന്നു.
47-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡാനി റാമിറസ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ നേടി. എന്നാൽ പിന്നീട് രണ്ട് ഗോളുകൾ കൂടി കണ്ടെത്തിയതോടെ ചെന്നൈയിൻ മുന്നേറി. 59, 67 മിനിറ്റുകളിൽ ഇർഫാൻ ലക്ഷ്യം കണ്ടു. 91-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിച്ചു. പിന്നാലെ 5-3 ന് മത്സരം അവസാനിച്ചു.
content highlights: In an 8-goal ISL thriller at Chennai, Chennaiyin FC defeated East Bengal 5-3. Brison Fernandes and Irfan Yadwad both scored double goals to lead Marina Machans to a spectacular win