'ഒരു കുറ്റബോധവുമില്ല'; റോണോയുടെ വിരമിക്കലിൽ പരിശീലകൻ ജീസുസ്

റൊണാൾഡോയുടെ അപ്രതീക്ഷിത വിരമിക്കലിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് പരിശീലകൻ ജോർജ് ജീസസ്.

'ഒരു കുറ്റബോധവുമില്ല'; റോണോയുടെ വിരമിക്കലിൽ പരിശീലകൻ ജീസുസ്
dot image

പോർച്ചുഗൽ കുപ്പായത്തിൽ നിന്നുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപ്രതീക്ഷിത വിരമിക്കലിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് പരിശീലകൻ ജോർജ് ജീസസ്. റൊണാൾഡോയുടെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും ഉണ്ടായിട്ടില്ല, അതിനാൽ തന്നെ യാതൊരു കുറ്റബോധവുമില്ല. ദേശീയ ടീമിലെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ടായിരുന്നു. തീരുമാനത്തെ മാനിക്കുന്നു' ജീസസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പോർച്ചൂഗീസ് കുപ്പായമഴിച്ചുവെക്കുന്നതായി 41-കാരനായ ഇതിഹാസ താരം പ്രഖ്യാപിച്ചത്. പരിശീലകനുമായുള്ള വിയോജിപ്പിനെത്തുടർന്ന് ഒക്ടോബർ ഒന്നിന് ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് തൊട്ടുമുമ്പ് ക്യാമ്പ് വിട്ടുപോയതിന് റൊണാൾഡോക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും ചുമത്തിയിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം വരുന്നത്.

പോർച്ചുഗലിന് പ്രധാന കിരീടങ്ങൾ സമ്മാനിച്ച റൊണാൾഡോ, 2016 യുറോ കപ്പിലും 2019, 2025 യുഇഎഫ്എ നേഷൻസ് ലീഗുകളിലും ടീമിനെ നയിച്ചു. സൗദി ക്ലബ്ബായ അൽ നാസറിലും റൊണാൾഡോയുടെ പരിശീലകനായിരുന്നു ജോർജ് ജീസസ്.

content highlights:Coach Jorge Jesus stated that he has no regrets regarding Cristiano Ronaldo's international retirement decision. He emphasized that every great career reaches a natural end and praised Ronaldo's massive legacy in world football.

dot image
To advertise here,contact us
dot image