സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരസ്യ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നല്‍കി

സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരസ്യ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്
dot image

പാലക്കാട്: മുതലമട സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ പരസ്യ മദ്യപാനം. ലോക്കല്‍ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരസ്യ മദ്യപാനം. നേതാക്കളുടെ മദ്യപാനം പ്രവർത്തകരെത്തി ചോദ്യം ചെയ്തു. ഇവരെ ലോക്കല്‍ സെക്രട്ടറി പിടിച്ച് തള്ളുന്നതടക്കം ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നല്‍കി.

തന്റെ സ്വകാര്യ മുറിയാണെന്നും തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാമെന്നുമാണ് ബ്രിജേഷ് നല്‍കിയ മറുപടി. മുതിര്‍ന്ന നേതാക്കളെ പ്രവർത്തകർ സംഭവ സമയത്തുതന്നെ വിളിക്കുകയും മദ്യപാന രംഗങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.

Content Highlights: kerala cpim leaders public drinking controversy in muthalamada local committee office

dot image
To advertise here,contact us
dot image