ഹാട്രിക് വിജയവുമായി സൂര്യയും ജിത്തു മാധവനും; രണ്ട് ദിവസം കൊണ്ട് 85 കോടി കടന്ന് 'സീൻ'

ബോക്സ് ഓഫീസിൽ കുതിച്ചുചാട്ടം; രണ്ട് ദിവസം കൊണ്ട് 85 കോടി കടന്ന് സൂര്യയുടെ 'സീൻ'

ഹാട്രിക് വിജയവുമായി സൂര്യയും ജിത്തു മാധവനും; രണ്ട് ദിവസം കൊണ്ട് 85 കോടി കടന്ന് 'സീൻ'
dot image

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന് മികച്ച പ്രേക്ഷക പ്രതികരണം. ഇതോടുകൂടി സൂര്യയുടെയും ജിത്തു മാധവന്റെയും ഹാട്രിക്ക് ഹിറ്റായി മാറിയിരിക്കുകയാണ് സീന്‍. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. കളക്ഷനിലും വമ്പൻ കുതിപ്പാണ്.

ആദ്യദിനത്തേക്കാൾ മികച്ച കളക്ഷനുമായി സൂര്യ ചിത്രം 'സീൻ' ബോക്സ് ഓഫീസിൽ കുതിക്കുന്നു. രണ്ടാം ദിവസം 45 കോടിയോളം നേടിയ ചിത്രം, രണ്ട് ദിവസം കൊണ്ട് ആകെ 85 കോടിയോളം സ്വന്തമാക്കി. ഞായറാഴ്ച ഉച്ചയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രോളർമാരുടെയും ബോക്സ് ഓഫീസ് ട്രാക്കർമാരുടെയും വിലയിരുത്തൽ. സമീപകാലത്തെ മികച്ച കൊമേഴ്‌സ്യൽ എന്റർടൈനറായ ചിത്രത്തിന് ആദ്യദിനം 41 കോടിയുടെ ഗംഭീര ഓപ്പണിങ് ലഭിച്ചിരുന്നു. ഹാട്രിക് ബ്ലോക്ക്ബസ്റ്ററിനപ്പുറം തമിഴിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത വലിയ നേട്ടത്തിലേക്ക് സൂര്യ എത്തുന്നതിന്റെ സൂചനകളാണ് ഈ ബോക്സ് ഓഫീസ് വിജയം നൽകുന്നത്.

സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീന്‍'. ജിത്തു മാധവനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: Suriya's 'Scene' makes a strong impact at the box office, collecting over ₹85 crore worldwide within just two days of its theatrical release.

dot image
To advertise here,contact us
dot image