ഭഗന്ത് മാനിനെതിരായ മദ്യപാന പരാമര്‍ശം; സിഖ് വിരുദ്ധ കലാപമുയര്‍ത്തി രാഹുലിന് മറുപടി നല്‍കാന്‍ എഎപി

മദ്യപാനത്തെക്കുറിച്ചും മയക്കുമരുന്ന് മാഫിയയെക്കുറിച്ചുമുള്ള തര്‍ക്കത്തില്‍ തുടങ്ങിയ വിഷയം, ഇപ്പോള്‍ സിഖ് സ്വത്വം, 1984-ലെ സിഖ് വിരുദ്ധ കലാപം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വലിയ രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.

ഭഗന്ത് മാനിനെതിരായ മദ്യപാന പരാമര്‍ശം; സിഖ് വിരുദ്ധ കലാപമുയര്‍ത്തി രാഹുലിന് മറുപടി നല്‍കാന്‍ എഎപി
dot image

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ മദ്യപാന പരാമര്‍ശത്തില്‍ തിരിച്ചടിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി). മദ്യപാനത്തെക്കുറിച്ചും മയക്കുമരുന്ന് മാഫിയയെക്കുറിച്ചുമുള്ള തര്‍ക്കത്തില്‍ തുടങ്ങിയ വിഷയം, ഇപ്പോള്‍ സിഖ് സ്വത്വം, 1984-ലെ സിഖ് വിരുദ്ധ കലാപം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വലിയ രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.

Bhagawant Mann
ഭഗവന്ത് മാന്‍.

സംഗ്രൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ 'ഇന്‍സാഫ് റാലി'യില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഭഗവന്ത് മാനിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പാര്‍ലമെന്റില്‍ ഭഗവന്ത് മാനിനൊപ്പം പ്രവര്‍ത്തിച്ച കാലം ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി, രാവിലെ പോലും അദ്ദേഹത്തില്‍ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നു എന്ന് ആരോപിച്ചിരുന്നു.

Rahul Gandhi
രാഹുല്‍ ഗാന്ധി

എന്നും വൈകുന്നേരം മദ്യപിച്ചിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നം നേരിടാന്‍ സാധിക്കുകയെന്നും, പഞ്ചാബിന്റെ ഏത് ഭാഗമാണ് മയക്കുമരുന്ന് മുക്തമായതെന്നും രാഹുല്‍ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയായി ആദ്യം 'പപ്പു' പരാമര്‍ശത്തിലൂടെ തിരിച്ചടിച്ച എഎപി, പഞ്ചാബിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ രാഷ്ട്രീയ സംവാദം നടത്തുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ മറുപടി തന്ത്രം മാറ്റി, സിഖ് സ്വത്വവും 1984-ലെ സിഖ് വിരുദ്ധ കലാപവും മുന്‍നിര്‍ത്തി പോരാട്ടം കടുപ്പിച്ചു. തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സിഖ് വിരുദ്ധ കലാപം മുന്‍നിര്‍ത്തി എഎപിയുടെ മറുപടി. 1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സിഖുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും റഫറന്‍സുകളും ഉള്‍പ്പെടുത്തിയാണ് ആപ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

'രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഹൃദയത്തില്‍ സിഖുകാരോടും പഞ്ചാബിനോടും വെറുപ്പ് നിറഞ്ഞിരിക്കുകയാണ്' എന്ന് എഎപി തങ്ങളുടെ പോസ്റ്റില്‍ കുറിച്ചു.ഇന്ത്യയിലെ ഏക സിഖ് മുഖ്യമന്ത്രിയായ ഭഗവന്ത് മാനിനെ മാത്രമല്ല, സിഖ് സമൂഹത്തെയൊന്നാകെയാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.

Content Highlight: The Aam Aadmi Party (AAP) has hit back at Rahul Gandhi over his remarks alleging that Punjab Chief Minister Bhagwant Mann consumes alcohol. What began as a political dispute over drinking allegations and the drug mafia in Punjab has now escalated into a wider confrontation between the AAP and Congress. The exchange has brought sensitive issues, including Sikh identity, the 1984 anti-Sikh riots and Congress's political legacy, into the centre of the political debate. The controversy has also intensified the political tensions between the two parties in Punjab.

dot image
To advertise here,contact us
dot image