ഗ്യാനേഷ് കുമാറിനെതിരായ CJP സമരം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പൊലീസ്

ഉത്തര്‍പ്രദേശ് പൊലീസ് ഭീഷണിപ്പെടുത്തിയതായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു

ഗ്യാനേഷ് കുമാറിനെതിരായ CJP സമരം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പൊലീസ്
dot image

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തേടി ഡല്‍ഹി പൊലീസ് എച്ച്‌കെഎസ് സുര്‍ജിത് ഭവനില്‍ എത്തി. സിപിഐഎം പാര്‍ട്ടി പഠന കേന്ദ്രമായ എച്ച്‌കെഎസ് സുര്‍ജിത് ഭവനിലാണ് വൈകീട്ട് ഡല്‍ഹി പൊലിസ് എത്തിയത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യം അറിയാനാണ് പൊലീസ് എത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ഒക്ടോബര്‍ 10 ലെ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ഭീഷണിപ്പെടുത്തിയതായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്നും കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ 10 ലെ സമരം കണക്കിലെടുത്ത് വലിയ പ്രതിരോധം തീര്‍ക്കുകയാണ് ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ മദ്യശാലകള്‍ 48 മണിക്കൂര്‍ സമയത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസമാധാനം ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. നാളെയും മറ്റന്നാളും എല്ലാ മദ്യശാലകളും അടച്ചിടാനാണ് തീരുമാനം.

Content Highlights: Delhi Police reached HKS Surjeet Bhavan amid protests demanding Gyanesh Kumar’s resignation, while SFI activists alleged police pressure and arrests ahead of the October 10 protest

dot image
To advertise here,contact us
dot image