മാനസികാരോഗ്യ പിന്തുണയ്ക്ക് മുൻഗണന; നിയമഭേദഗതിയുമായി യുഎഇ

നിയമനടപടികളെക്കുറിച്ചുള്ള ഭയം മൂലം ആളുകൾ മാനസികസഹായം തേടാൻ മടിക്കുന്നത് ഒഴിവാക്കാനും അടിയന്തര വെെദ്യസഹായവും അനുഭാവപൂർവ്വമായ പരിചരണവും ലക്ഷ്യമാക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ പറഞ്ഞു

മാനസികാരോഗ്യ പിന്തുണയ്ക്ക് മുൻഗണന; നിയമഭേദഗതിയുമായി യുഎഇ
dot image

മാനസികാര്യോഗ പിന്തുണയ്ക്ക് മുൻഗണ നൽകി നിയമഭേദഗതിയുമായി യുഎഇ. ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയാണ് ഫെഡറൽ ഡിക്രി നിയമത്തിൽ സർക്കാർ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. മാനസികാരോ​ഗ്യ സംരക്ഷണം, പ്രതിരോധ പ്രവർത്തനം, സമയബന്ധിതമായ ചികിത്സ എന്നിവയ്ക്ക് മുൻ​ഗണന നൽകുന്ന കൂടുതൽ മാനുഷികവും പുരോ​ഗനാത്മകവുമായ സമീപനത്തിന്റെ ഭാ​ഗമായാണ് സർക്കാരിന്റെ ഈ തീരുമാനം. പുതിയ നിയമഭേദഗതി നിലവിൽ വരുന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തികളെ ക്രിമിനൽ നടപടികൾക്കോ പ്രോസിക്യൂഷനോ വിധേയരാക്കില്ല.

നിയമനടപടികളെക്കുറിച്ചുള്ള ഭയം മൂലം ആളുകൾ മാനസികസഹായം തേടാൻ മടിക്കുന്നത് ഒഴിവാക്കാനും അടിയന്തര വെെദ്യസഹായവും അനുഭാവപൂർവ്വമായ പരിചരണവും ലക്ഷ്യമാക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയെങ്കിലും മറ്റൊരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രേരണ മൂലം ആത്മഹത്യാശ്രമം നടക്കുകയും ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ ജയിൽ ശിക്ഷയോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് ഭേതഗതിയിൽ പറയുന്നു. ശ്രമം മൂലം സ്ഥിരമായ വെെകല്യമോ വലിയ രോ​ഗമോ ഉണ്ടായാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കുമെന്നും ഭേതഗതിയിൽ പറയുന്നുണ്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികളുടെയോ അല്ലെങ്കിൽ ചിന്താശേഷിയും ധാരണയും കുറഞ്ഞ വ്യക്തികളേയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് ​ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ കുറ്റവാളിക്ക് മനഃപൂർവ്വമായ കൊലപാതകത്തിനോ കൊലപാതക ശ്രമത്തിനോ ഉള്ള ശിക്ഷ തന്നെ ലഭിക്കും. കൂടാതെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ യുഎഇയിൽ നിന്ന് നാടുകടത്താനും ഭേത​ഗതി വ്യക്തമാക്കുന്നുണ്ട്.

മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വ്യക്തി, ആ മരണം സംഭവിക്കുന്നതിന് മുമ്പ് സ്വമേധയാ ഇടപെട്ട് ജീവൻ രക്ഷിക്കുകയാണെങ്കിൽ കോടതിക്ക് ആ വ്യക്തിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. എന്നാൽ ഈ ശ്രമത്തിനിടയിൽ ഇരയ്ക്ക് സ്ഥിരമായ വെെകല്യമോ ​ഗുരുതരമായ പരുക്കോ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ ഇളവ് ബാധകമാകില്ല. ​ഗുരുതര ക്രിമിനൽ കേസുകളിൽ ഇരയുടെ കുടുംബം അല്ലെങ്കിൽ അനന്തരാവകാശികൾ ഖിസാസ് ഒഴിവാക്കുകയാണെങ്കിൽ കുറ്റവാളിക്ക് 15 വർഷത്തിൽ കുറയാത്തതും 20 വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷ നിഷ്കർഷിക്കുന്ന വ്യവസ്ഥയും പുതിയ ഫെഡറൽ ഡിക്രി നിയമത്തിൽ ഭേദ​ഗതി ചെയ്തിട്ടുണ്ട്. യുഎഇയിലെ ജനങ്ങളുടെ ജീവനും അന്തസ്സും സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിച്ചുകൊണ്ട് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നവീകരണമെന്ന് ഭരണകൂടം വ്യക്തമാക്കി.

Content Highlights: UAE has amended its Crimes and Penalties Law to prioritize mental health support

dot image
To advertise here,contact us
dot image