

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി യാതൊരുവിധ ചോദ്യങ്ങളും ഉയരേണ്ടതില്ലെന്നും ടി20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് അദ്ദേഹമെന്നും ജിയോഹോട്ട്സ്റ്റാറിലെ 'ഗെയിം പ്ലാൻ' പരിപാടിയിൽ പൂജാര പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കാനിരിക്കെയാണ് പുജാരയുടെ പ്രതികരണം. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ 9 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ (22 പന്തിൽ 57, 35 പന്തിൽ 50) നേടിയിരുന്നുവെങ്കിലും, അതിന് ശേഷമുള്ള കളികളിൽ (9, 7, 2, 11) മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.
content highlights : cheteshwar pujara backs sanju samson batting position statement