

ഇന്ന് പുലർച്ചെയാണ് നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗമുണ്ടായത്. ഗോവയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നാനാ പടേക്കൽ ഹിന്ദിയിലും മറാത്തിയിലുമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു.
സിനിമയോടൊപ്പം തന്നെ ക്രിക്കറ്റും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് അദ്ദേഹം അഭിമുഖങ്ങളിൽ നേരത്തെ പറഞ്ഞിട്ടുണ്ട്.
തന്റെ പ്രിയപ്പെട്ട താരം കോഹ്‌ലിയാണെന്നും ഒരു മത്സരത്തിൽ വേഗത്തിൽ ഔട്ടായിപ്പോയാൽ തനിക്ക് ഭക്ഷണം പോലും കഴിക്കാൻ തോന്നാറില്ലെന്നും നാനാ പടേക്കർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
content highlights : nana patekar emotional statement on virat kohli wicket