

ട്രെയിന്‍ യാത്രയ്ക്കിടെ മറ്റൊരു യാത്രക്കാരനോട് സീറ്റ് മാറാമോ എന്ന് ചോദിക്കുന്നത് പുതിയ കാര്യമല്ല. പ്രത്യേകിച്ച് മുതിര്‍ന്നവര്‍, കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍, കുടുംബമായി ഒരുമിച്ച് ഇരിക്കേണ്ടവര്‍ തുടങ്ങിയവര്‍ക്ക് സീറ്റ് മാറ്റേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. പലപ്പോഴും പരസ്പര ധാരണയില്‍ സീറ്റ് മാറുകയും ചെയ്യും. എന്നാല്‍, ''സീറ്റ് മാറ്റണമെങ്കില്‍ പണം നല്‍കണം'' എന്ന് ഒരാള്‍ ആവശ്യപ്പെട്ടാല്‍ എന്താകും സ്ഥിതി?. സീറ്റ് മാറുന്നതിന് പണം ഈടാക്കാന്‍ യാത്രക്കാരന് അവകാശമുണ്ടോ? ഇക്കാര്യത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ട്രെയിന്‍ യാത്രാ സംഭവമാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
3AC കോച്ചില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് സംഭവം പറയുന്നത്. പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം മുതിര്‍ന്ന ദമ്പതികള്‍ സൈഡ് ലോവര്‍ ബര്‍ത്തില്‍ യാത്ര ചെയ്തിരുന്ന യുവാവിനോട് സീറ്റ് മാറാന്‍ ആവശ്യപ്പെട്ടു. പ്രായം പരിഗണിച്ച് സൈഡ് ലോവര്‍ ബര്‍ത്ത് തങ്ങള്‍ക്ക് നല്‍കണമെന്നും പകരം യുവാവിന് അപ്പര്‍ ബര്‍ത്തില്‍ കിടക്കാമെന്നും അവര്‍ ആവശ്യപ്പെട്ടതായാണ് പറയുന്നത്. എന്നാല്‍ യുവാവ് തന്റെ ടിക്കറ്റിന് 2,100 രൂപ നല്‍കിയിട്ടുണ്ടെന്നും സീറ്റ് മാറണമെങ്കില്‍ അതിന്റെ 50 ശതമാനമായ 1,050 രൂപ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. സംഭവം കണ്ടിരുന്ന മറ്റൊരു യാത്രക്കാരിയാണ് ഈ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി.

ഒരു യാത്രക്കാരന്റെ പേരില്‍ റിസര്‍വ് ചെയ്ത സീറ്റ് അല്ലെങ്കില്‍ ബര്‍ത്ത് മറ്റൊരാള്‍ക്ക് കൈമാറുന്നത് സാധാരണ നിലയില്‍ അനുവദനീയമല്ലെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വിവരങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒരേ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പരസ്പര സമ്മതത്തോടെ സീറ്റ് അല്ലെങ്കില്‍ ബര്‍ത്ത് മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.രണ്ട് യാത്രക്കാരും സമ്മതിക്കുന്നുണ്ടെങ്കില്‍ സീറ്റ് മാറുന്നത് സാധ്യമാണ്.പക്ഷേ ഇതിന് മറ്റൊരു വശംകൂടിയുണ്ട്. സീറ്റ് മാറ്റാന്‍ ഒരാളെ നിര്‍ബന്ധിക്കാനാവില്ല.ഉദാഹരണത്തിന് ഒരു യാത്രക്കാരന് സൈഡ് ലോവര്‍ ബര്‍ത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് അത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് തോന്നിയതുകൊണ്ട് മാത്രം ആ യാത്രക്കാരന്‍ തന്റെ ബര്‍ത്ത് വിട്ടുകൊടുക്കണമെന്ന് നിര്‍ബന്ധമില്ല.

റെയില്‍വേയുടെ സീറ്റ്/ബര്‍ത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട നിയമത്തില്‍ യാത്രക്കാരന്‍ മറ്റൊരാളില്‍ നിന്ന് പണം വാങ്ങി ബര്‍ത്ത് കൈമാറുന്നതിനുള്ള സാധാരണ ഔദ്യോഗിക സംവിധാനം എന്നൊന്നില്ല. അതിനാല്‍, സീറ്റ് മാറ്റണമെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം തരൂ എന്ന രീതിയില്‍ പണം ആവശ്യപ്പെടുന്നത് റെയില്‍വേയുടെ ഔദ്യോഗിക സീറ്റ് എക്‌സ്‌ചേഞ്ച് നടപടിയല്ല.
An Uncle Aunty asked a young guy for his Side Lower Berth in 3AC,but the deal he offered them was so unexpected that I watched the entire negotiation from my Upper Berth.I was travelling in 3AC. I had an Upper Berth, while a young guy across from me had a comfortable Side Lower.After a while, an Uncle Aunty came over and said"Son , you are young, give us your Lower Berth and you can sleep on the Upper Berth."..1/2
— Pooja (@poojaofficial5) October 4, 2026
റെയില്‍വേയില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കും മറ്റ് ചില വിഭാഗങ്ങള്‍ക്കും ലോവര്‍ ബര്‍ത്ത് അനുവദിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളും ക്വോട്ടകളും നിലവിലുണ്ട്. എന്നാല്‍ യാത്രയ്ക്കിടെ ഇതിനകം മറ്റൊരു യാത്രക്കാരന് അനുവദിച്ചിരിക്കുന്ന ബര്‍ത്ത് മറ്റൊരാള്‍ ആവശ്യപ്പെട്ടാല്‍ അത് നിര്‍ബന്ധമായി വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയല്ല ഇതിന്റെ അര്‍ഥം.

നിങ്ങളുടെ പേരില്‍ കണ്‍ഫേം ചെയ്ത സീറ്റില്‍ മറ്റൊരാള്‍ അനധികൃതമായി ഇരിക്കുകയാണെങ്കില്‍ ആദ്യം ടിക്കറ്റ് കാണിച്ച് സീറ്റ് ഒഴിയാന്‍ ആവശ്യപ്പെടാം. പ്രശ്‌നം പരിഹരിക്കാത്ത പക്ഷം TTEയെ സമീപിക്കാം. റെയില്‍വേയുടെ സഹായം ആവശ്യമെങ്കില്‍ 139 നമ്പറില്‍ വിളിച്ചും പരാതി നല്‍കാം. RailMadad സംവിധാനവും ഉപയോഗിക്കാം.
Content Highlights :Is it right to ask for money to exchange seats during a train journey? An incident involving the swapping of a side lower berth in 3AC has sparked a discussion on social media.