മിസെെൽ അവശിഷ്ടങ്ങൾ പതിച്ചു; റിയാദിൽ കിൻഡർ​ഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാട്

റിയാദിലേക്ക് വിക്ഷേപിച്ച രണ്ട് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് ലക്ഷ്യമിട്ട മറ്റൊരു മിസൈലും ഉൾപ്പെടെ മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന വ്യക്തമാക്കി

മിസെെൽ അവശിഷ്ടങ്ങൾ പതിച്ചു; റിയാദിൽ കിൻഡർ​ഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാട്
dot image

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രതിരോധിച്ച ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാട്. സംഭവത്തിൽ ഒരു കിൻഡർഗാർട്ടനും മെഡിക്കൽ ക്ലിനിക് സമുച്ചയത്തിനുമാണ് നാശനഷ്ടമുണ്ടായതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

ഹൂതികൾ വിക്ഷേപിച്ച മിസൈൽ ആകാശത്ത് വെച്ച് തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെയാണ് അവശിഷ്ടങ്ങൾ റിയാദിൽ പതിച്ചത്. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ എത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. റിയാദിലേക്ക് വിക്ഷേപിച്ച രണ്ട് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് ലക്ഷ്യമിട്ട മറ്റൊരു മിസൈലും ഉൾപ്പെടെ മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

മൂന്ന് മിസൈലുകളും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയും സ്ഥിരീകരിച്ചു. ഈ ആഴ്ച ആദ്യം സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ മിസൈൽ ആക്രമണങ്ങൾ. വിമാനത്താവളങ്ങൾക്കെതിരായ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlights: Falling debris in Riyadh caused property damage to a kindergarten and a medical clinic complex, according to Saudi Civil Defense.

dot image
To advertise here,contact us
dot image