
സിൽവാസ്സ ; ഭാര്യ ഉപേക്ഷിച്ചുപോയതിന് പിന്നാലെ ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. സുനിൽ ഭാക്കാറെ(56) മക്കൾ ജയ്(18) ആര്യ(10) എന്നിവരാണ് മരിച്ചത്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിലെ സിൽവാസ്സയിലാണ് സംഭവം. രണ്ട് മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കുട്ടികളെ തനിച്ച് നോക്കേണ്ട സ്ഥിതി വന്നതാവാം ഇയാളെ കടുംകൈ ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുന്നെ ഇയാൾ കുട്ടികൾക്ക് വിഷം നൽകിയാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സിൽവാസ്സ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽ ടികെയാണ് പങ്കുവെച്ചത്.
മഹാരാഷ്ട്രാ സ്വദേശികളായ കുടുംബം കഴിഞ്ഞ 20 വർഷമായി സിൽവാസയിലാണ് താമസിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചുവെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight : Left Alone by Wife, Man Allegedly Kills Two Differently-Abled Children, Then…