
പാലക്കാട് : പാലക്കാട് വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.
കളമശേരിയിലും എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. 235 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
കായംകുളം സ്വദേശികളായ സിഫ്, സുദീർ എന്നിവരാണ് പിടിയിലായത്. ലഹരി എത്തിച്ചത് ബെംഗളൂരുവിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു.
Content Highlight : 98 grams of MDMA seized while being smuggled in a KSRTC bus in Walayar, Palakkad