'ഡിവോഴ്‌സ് ചെയ്ത്, രണ്ട് പേരും സന്തോഷത്തോടെ ജീവിക്കൂ' എന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു: ദയ സുജിത്ത്

2024ലായിരുന്നു മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേര്‍പിരിഞ്ഞത്.

dot image

നടി മഞ്ജു പിള്ളയും ക്യാമറപേഴ്‌സണും സംവിധായകനുമായ സുജിത്ത് വാസുദേവും ഏറെ നാളത്തെ വിവാഹജീവിതത്തിന് ശേഷം അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു. സൗഹാര്‍ദപരമായിട്ടായിരുന്നു ഇവര്‍ പിരിഞ്ഞത്. ബന്ധം വേര്‍പ്പെടുത്തിയതിനെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്നു സംസാരിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ മകള്‍ ദയ സുജിത്ത് മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ചും അതിനെ താന്‍ പിന്തുണച്ചതിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. അവതാരക രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിട്ടതെന്ന് ദയ വിശദമാക്കിയത്.

മാതാപിതാക്കള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചപ്പോള്‍ താന്‍ ആണ് അവരെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് ദയ പറയുന്നു. സമൂഹം പലരെയും പ്രത്യേകിച്ച് സ്ത്രീയെന്ന നിലയില്‍ മഞ്ജു പിള്ളയെ ഏറെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നെല്ലാം പലരും പറഞ്ഞിരുന്നെന്ന് ദയ പറയുന്നു. എന്നാല്‍ രണ്ട് പേര്‍ ഏറെ ബുദ്ധിമുട്ടി വിവാഹബന്ധത്തില്‍ തുടരുന്നത് എന്തിനാണെന്നാണ് താന്‍ ചിന്തിച്ചതെന്ന് ദയ പറയുന്നു.

'ഇവര്‍ രണ്ട് പേരും വന്ന് ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ അതിനെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ഞാന്‍ ആയിരുന്നു. അവര്‍ക്ക് ഡിവോഴ്‌സ് വേണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സൊസൈറ്റി പലതും പറയും. അമ്മയുടെ രണ്ടാമത്തെ വിവാഹം ആയതുകൊണ്ട് പല തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം എന്നെല്ലാം പലരും പറഞ്ഞു.

പക്ഷെ ഈ ബന്ധത്തില്‍ രണ്ട് പേര്‍ക്കും സന്തോഷമില്ലെങ്കില്‍ എന്തിനാണ് തുടരാന്‍ നിര്‍ബന്ധിക്കുന്നത്. അച്ഛനും അമ്മയ്ക്കും സ്വയം നഷ്ടപ്പെടാന്‍ തുടങ്ങുന്നത് എനിക്ക് കാണാമായിരുന്നു. പിരിഞ്ഞാല്‍ രണ്ട് പേര്‍ക്കും സന്തോഷമായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ആള്‍ക്കാര്‍ പറയുന്നത് നോക്കേണ്ടതില്ല, നിങ്ങള്‍ക്ക് രണ്ട് പേരും സന്തോഷമായിരിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്,' ദയ സുജിത്ത് പറഞ്ഞു.

Content Highlights: Manju Pillai and Sujith Vasudev's daughter Daya Sujith opens up about parents' divorce

dot image
To advertise here,contact us
dot image