
റൈസ് ഇഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റമാണിത്. കൊച്ചമ്മിണീസ് മസാലകള്‍ കൊണ്ട് മാജിക് റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
കൈമ ഗോള്‍ഡ് റൈസ് -1/2 kg
മട്ടണ്‍- 1/4
ഉള്ളി- 3 എണ്ണം
തക്കാളി- 2 എണ്ണം
വെളുത്തുള്ളി- 2 എണ്ണം
ഇഞ്ചി- ഇടത്തരം കഷ്ണം
തേങ്ങാപ്പാല്‍- 1/4 കപ്പ് ടീസ്പൂണ്‍
കൊച്ചമ്മിണീസ് ഗരം മസാല- ആവശ്യത്തിന്
പര്‍പ്പിള്‍ കാബേജ് ചെറുതായി അരിഞ്ഞത്- 1 കപ്പ്
പച്ചമുളക്- എരിവിനു അനുസരിച്ചു
കൊച്ചമ്മിണീസ് മഞ്ഞള്‍ പൊടി- ആവശ്യത്തിന്
ചിരങ്ങ- 1
അണ്ടിപ്പരിപ്പ്- ഒരു പിടി
ഉപ്പ്- ആവിശ്യത്തിന്
തയാറാക്കുന്ന വിധം
മസാല തയാറാക്കാനായി ഉള്ളി ഫ്രൈ ചെയ്തു എടുക്കാം. ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞു വന്നാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കാം. ശേഷം കൊച്ചമ്മിണീസ് മസാല പൊടി ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം വേവിച്ചു വെച്ച ചിരങ്ങയും മട്ടണും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്ന് വറ്റിച്ചെടുക്കാം. മല്ലിയില, പുതിനയില, ഫ്രൈ ചെയ്ത ഉള്ളി, അണ്ടിപ്പരിപ്പ്, നെയ്യ്, ചിരങ്ങാ ഫ്രൈ എന്നിവ ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് വാങ്ങിവെക്കാം. ഗീ റൈസ് ഉണ്ടാക്കാനായി പര്‍പ്പിള്‍ കാബേജ് ഒന്ന് ജ്യൂസ് ചെയ്‌തെടുക്കാം. ഈ ജ്യൂസില്‍ ആണ് ചോറ് വേവിച്ചു എടുക്കേണ്ടത്. ഗീ റൈസ് തയാറായാല്‍ മസാലയക്ക് മുകളില്‍ വെച്ച് ദം ചെയ്തു എടുക്കാം. ടേസ്റ്റി മാജിക് റൈസ് തയാര്‍.
Content Highlights: kochammini foods cooking competition magic rice