അടി, അടിയോടടി! സിക്‌സര്‍മഴയില്‍ തകര്‍ന്നത് സാക്ഷാല്‍ കോഹ്‌ലിയുടെ റെക്കോര്‍ഡ്, ചരിത്രം കുറിച്ച് ബ്രെവിസ്‌

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, ബ്രെവിഡിന്റെ തകർപ്പൻ‌ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്

dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിലും വെടിക്കെട്ട് പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സെൻസേഷനായ ഡെവാൾഡ് ബ്രെവിസ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, ബ്രെവിഡിന്റെ തകർപ്പൻ‌ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 26 പന്തില്‍ ആറ് സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്.

ഈ മത്സരത്തിനിടെ ഇന്ത്യൻ താരം സാക്ഷാൽ വിരാട് കോഹ്‌ലിയെ മറികടന്ന് ലോക റെക്കോർഡ് സ്വന്തമാക്കാനും ബ്രെവിസിന് സാധിച്ചു. മൂന്നാം ടി20യിലെ ആറ് സിക്സറുകൾ ബ്രെവിസ് നേടിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയയിൽ വെച്ച് നേടിയ സിക്സറുകളുടെ എണ്ണം 14 ആയി ഉയർന്നു.

ഓസീസിനെതിരേ ടി20യില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് പ്രോട്ടീസ് ബാറ്റര്‍ സ്വന്തമാക്കിയത്. 10 ഇന്നിങ്‌സുകളിൽ നിന്ന് 12 സിക്സറുകൾ നേടിയ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. എന്നാൽ കോഹ്‌ലിയെ മറികടക്കാൻ ബ്രെവിസിന് വെറും മൂന്ന് ഇന്നിങ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

അതേസമയം മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് പരാജയം വഴങ്ങേണ്ടിവന്നിരുന്നു. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ ആവേശവിജയം സ്വന്തമാക്കിയാ ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഓസീസ് സ്വന്തമാക്കി.

Content Highlights: Dewald Brevis Creates History; Breaks Virat Kohli's World Record

dot image
To advertise here,contact us
dot image